ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ വീഡിയോ ഗെയിമായ പബ്ജിക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി പാകിസ്താന്‍ പോലീസ്. ലാഹോറില്‍ ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് പബ്ജിക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങുന്നത്. പബ്ജിക്കൊപ്പം മറ്റ് വീഡിയോ ഗെയിമുകളും നിരോധിക്കുമെന്നും പാകിസ്താന്‍ പോലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ ഗെയിമുകളുടെ അടിമയായിരുന്ന പതിനെട്ടുകാരനാണ് നാല് കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നത്. കളിയില്‍ ആവര്‍ത്തിച്ചുണ്ടായ തോല്‍വിയെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതി അലി സെയ്ന്‍ പോലീസിനോട് പറഞ്ഞു.
'ഇത് ആദ്യത്തെ സംഭവമല്ല. അതുകൊണ്ട് ഇതു പോലെയുള്ള വീഡിയോ ഗെയിമുകള്‍ കര്‍ശനമായി നിരോധിക്കാനാണ് തീരുമാനം'-കേസിന്റെ അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാന്‍ കിഷ്‌വാര്‍ പറഞ്ഞു.
ജനുവരി 19 നായിരുന്നു ലാഹോറിലെ ഒരു വീട്ടില്‍ വെച്ച് പതിനെട്ടുകാരന്‍ നാല് കുടുബാംഗങ്ങളെ വെടിവെച്ചുകൊന്നത്. അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയുമായിരുന്നു അലി സെയ്ന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി ഗെയിം കളിച്ച സെയ്ന്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അക്രമാസക്തനായി കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. ദിവസങ്ങളോളം മുറിയടച്ച് കഴിഞ്ഞിരുന്ന സെയിന്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഗെയിമില്‍ സംഭവിക്കുന്നത് പോലെ, വെടിവെച്ച് കൊന്നാലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ചിന്തയിലാണ് സെയ്ന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞതായി പാകിസ്താനി പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് പാകിസ്താനിലെ ടെലികോം അധികാരികള്‍ മുമ്പ് ഗെയിമിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇന്ത്യയും ചൈനയുമടക്കം പല രാജ്യങ്ങളും ഇതിനോടകം പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.