'ലോകം ഇനി കോവിഡിനൊപ്പം': കൂടുതല്‍ അപകടകാരികളായ പുതിയ വകഭേദങ്ങള്‍ രൂപപ്പെടാമെന്ന് കലിഫോര്‍ണിയ സര്‍വകലാശാല

'ലോകം ഇനി കോവിഡിനൊപ്പം': കൂടുതല്‍ അപകടകാരികളായ പുതിയ വകഭേദങ്ങള്‍ രൂപപ്പെടാമെന്ന് കലിഫോര്‍ണിയ സര്‍വകലാശാല

സാന്‍ ഫ്രാന്‍സിസ്‌കോ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മുന്‍ കോവിഡ് വകഭേദങ്ങളെക്കാള്‍ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായി തീര്‍ന്നേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡില്‍ നിന്നും ലോകത്തിന് ഉടനൊന്നും മോചിതരാകാന്‍ സാധിക്കില്ലെന്ന സൂചനയാണ് പഠനം നല്‍കുന്നത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നല്‍കുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

വാക്‌സിനുകള്‍ എല്ലായിടങ്ങളിലും വിതരണം ചെയ്ത് ജനത്തിന്റെ ആരോഗ്യനില ഉയര്‍ത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ജനം മടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

എന്നാല്‍ വാക്‌സിന്‍ വിതരണത്തിലെ വിവേചനം കോവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതില്‍ പ്രതിസന്ധിയായെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വികസിത രാഷ്ട്രങ്ങള്‍ വാക്‌സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കി ബൂസ്റ്ററിലേക്ക് കടന്നിട്ടും ആദ്യ ഡോസ് വാക്‌സിന്‍ പോലും പൂര്‍ണമായി നല്‍കാന്‍ പറ്റാത്ത ദരിദ്ര രാജ്യങ്ങളുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.