ബ്രൂസ് ലീയ്ക്കൊപ്പം സിനിമയില്‍ തിളങ്ങിയ ആയോധന കലാ വിദഗ്ധന്‍ ബോബ് വാള്‍ ഇനി ഓര്‍മ്മ

 ബ്രൂസ് ലീയ്ക്കൊപ്പം സിനിമയില്‍ തിളങ്ങിയ ആയോധന കലാ വിദഗ്ധന്‍ ബോബ് വാള്‍ ഇനി ഓര്‍മ്മ

വാഷിംഗ്ടണ്‍:കുങ് ഫൂവിലെ ഐതിഹാസിക താരമായിരുന്ന ബ്രൂസ് ലീയ്ക്കൊപ്പം പോരാട്ട ചലച്ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന ആയോധനകലാ വിദഗ്ധനും നടനുമായ ബോബ് വാള്‍ അന്തരിച്ചു. ദി വേ ഓഫ് ഡ്രാഗണ്‍, എന്റര്‍ ദി ഡ്രാഗണ്‍, ഗെയിം ഓഫ് ഡെത്ത് എന്നീ ചിത്രങ്ങളില്‍ ബ്രൂസ് ലിയെ നേരിട്ടു പ്രശസ്തനായ നടനാണ് ബോബ് വാള്‍(82).

ലോസ് ആഞ്ജലസില്‍ ആയിരുന്നു അന്ത്യം. മരണം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബോബ് വാളിന്റെ മരണകാരണം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.1975 ല്‍ പ്രൊഫഷണല്‍ കരാട്ടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച ബോബ് എല്‍വിസ് പ്രീസ്ലി, സ്റ്റീവ് മക്വീന്‍, ജാക്ക് പാലന്‍സ്, ബ്രയാന്‍ കീത്ത്, ഫ്രെഡി പ്രിന്‍സ് സീനിയര്‍ അര്‍നോഡ് ഷ്വാര്‍സെനെഗര്‍ തുടങ്ങിയവരെ ആയോധന കല പഠിപ്പിച്ചു.

ബ്രൂസ് ലി 1968 ന് ശേഷം നിര്‍മ്മിച്ച അഞ്ച് സിനിമകളിലും സാന്നിധ്യം അറിയിച്ചയാളാണ് ബോബ് വാള്‍.കുട്ടിക്കാലത്തു തന്നെ തന്റെ ഭാവി ആയോധന കലയിലാണെന്ന് മനസിലാക്കി. ജിം കെല്ലി നായകനായി അഭിനയിച്ച ബ്ലാക്ക് ബെല്‍റ്റ് എന്ന പ്രശസ്ത ചിത്രത്തിന്റെ ഫൈറ്റ് കോര്‍ഡിനേറ്ററായിരുന്നു ബോബ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.