ബീജിംഗ്:ഗാല്‍വാനില്‍ ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തവേ തിരിച്ചടി വാങ്ങി ഗുരതര പരിക്കേറ്റ സൈനിക കമാന്‍ഡറെ ശൈത്യകാല ഒളിമ്പിക്സില്‍ വീരനായകനായി ചിത്രീകരിക്കാനൊരുങ്ങി ചൈന. ഈ സൈനികനെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം വിവാദ വിഷയമായിട്ടുണ്ട്.
2022 ബീജിംഗ് ശൈത്യകാല ഒളിമ്പിക്സ് ഈ മാസം നടക്കാനിരിക്കേയാണ് ചൈനയുടെ കരുനീക്കം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റജിമെന്റല്‍ കമാന്‍ഡര്‍ ക്വി ഫാബോ മേളയ്ക്കു മുന്നോടിയായി ദീപശിഖയുമായുള്ള നഗരപ്രദക്ഷിണത്തില്‍ പങ്കെടുത്തു. മേളയിലേക്കും ഫാബോയെ നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യക്കെതിരെ ചൈന ആയുധമാക്കുന്ന ഗാല്‍വാന്‍ വിഷയത്തെ ലോകശ്രദ്ധയിലെത്തിക്കാനാണ് ബീജിംഗ് ശ്രമിക്കുന്നത്. 45 സൈനികരെങ്കിലും ഇന്ത്യന്‍ സൈനികരോട് ഏറ്റുമുട്ടി മരണപ്പെട്ടിരിക്കാമെന്ന വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണക്കുകളെ എന്നും തള്ളുന്ന ചൈന പക്ഷേ രഹസ്യമായി സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഗാല്‍വാന്‍ ഹീറോ എന്ന പേരില്‍ സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് മാദ്ധ്യമങ്ങളില്‍ വന്നതോടെയാണ് വിഷയം ലോക ശ്രദ്ധയില്‍ പെട്ടത്. ചൈനയ്ക്കായി നാലു തവണ സ്‌കേറ്റിംഗില്‍ ചാമ്പ്യനായിരുന്ന വാംഗ് മെഗില്‍ നിന്നാണ് ഫാബോ ദീപശിഖ ഏറ്റുവാങ്ങി ഓടിയത്.
ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ഫാബോയ്ക്ക്.
ഒളിമ്പിക്സിന്റെ നിയമ മനുസരിച്ച് ഒരു രാഷ്ട്രീയ ആശയങ്ങളും ലോക കായിക മാമങ്കവുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ആതിഥേയത്വം വഹിക്കുന്ന രാജ്യവും പങ്കെടുക്കുന്ന രാജ്യങ്ങളും തങ്ങളും ഒരു രാഷ്ട്രീയ വിഷയവും അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കാന്‍ അനുവാദമില്ല. കളിക്കിടെ അത്തരം പ്രചാരണത്തിന് ശ്രമിക്കുന്ന ആരേയും പുറത്താക്കാനും മെഡലുകള്‍ തിരികെ വാങ്ങാനും ഒളിമ്പിക് അസോസിയേഷന് അധികാരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.