കൊറോണ വൈറസ് വാക്സിന്റെ 30 ദശ ലക്ഷം ഡോസുകളുടെ ഉല്പാദനം മെൽബണിൽ തുടങ്ങി

കൊറോണ വൈറസ് വാക്സിന്റെ 30 ദശ ലക്ഷം ഡോസുകളുടെ ഉല്പാദനം മെൽബണിൽ തുടങ്ങി

മെൽബൺ : ആസ്ട്രലിയയിലെ മെൽബണിലുള്ള പ്രമുഖ ലബോറട്ടറി,ഗ്ലോബൽ ബയോടെക് കമ്പനി സി എസ് എൽ ഇന്ന് 30 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ ഉല്പാദനം തുടങ്ങി. പരീക്ഷണം പൂർത്തിയായാൽ ഉടനെ തന്നെ വാക്സിൻ ലഭ്യമാകും.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആസ്ട്രസെനെകാ കോവിഡ് -19 വാക്സിൻ ആണ് ഈ വൈറസിനുള്ള ലോകത്തെ ഏറ്റവും മികച്ച വാക്സിൻ എന്ന് കരുതപ്പെടുന്നു.

ശീതീകരിക്കപ്പെട്ട ദ്രാവക നൈട്രജനിൽ നിന്നും അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റപ്പെട്ട മരുന്നിനെ ഒരു ബയോറിയാക്റ്ററിന്റെ സഹായത്തോടെ വിഘടന പ്രക്രിയ പൂർത്തിയാക്കി, പിന്നീട് പല മടങ്ങായി വർദ്ധിക്കാൻ അനുവദിക്കും. അതിനു ശേഷം അരിച്ചെടുക്കപ്പെട്ട ഉല്പന്നം ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ലഭിക്കുന്നത് ഉപയോഗത്തിനായി തയ്യാറായ ആന്റിജെൻ അല്ലെങ്കിൽ വാക്സിൻ ആണ്. അതിനു ശേഷം അത് ഓരോരുത്തർക്കും കൊടുക്കാനാവശ്യമായ രീതിയിൽ കുപ്പികളിൽ ശേഖരിക്കും.

ആസ്ട്രേലിയയുടെ മരുന്ന് ഉല്പാദന വിതരണ നിയന്ത്രണ വിഭാഗമായ ടി ജി എ യുടെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ് ഉല്പാദകർ. സി എസ് എൽ നു 30 മില്യൺ ഡോസ് വാക്സിൻ ഉല്പാദിപ്പിക്കാനായി ആസ്ട്രേലിയൻ ഗവണ്മെന്റിന്റെയും അസ്ട്രസെനെകായുടെയും വ്യത്യസ്ത കരാറുകൾ ഉണ്ട്. ഇതിൻ പ്രകാരം രണ്ടു തരം വാക്സിനുകൾനിർമിക്കുന്നുണ്ട്, ഒന്ന് ഓക്സ്ഫോർഡ് -അസ്ട്രസെൻകായും മറ്റേത് ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റി വാക്സിനും.

ലോകത്ത് പല ഭാഗത്തായി 150ൽ പരം കോവിഡ് വാക്സിൻ നിർമാണം നടക്കുന്നുണ്ട്, അതിൽ നാല്പതോളം മനുഷ്യരിൽ ഉള്ള പരീക്ഷണം വരെ എത്തി നിലക്കുന്നു. വ്യാഴാഴ്ച ആസ്ട്രേലിയൻ ഗവണ്മെന്റ് തങ്ങൾക്കുള്ള മറ്റു രണ്ടു വാക്സിനുകളുടെ, ഏകദേശം 50 മില്ല്യൺ, ലഭ്യതയും വെളിപ്പെടുത്തിയിരുന്നു. വൈറസിനെതിരെ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ അടുത്ത വർഷം മാർച്ചോടുകൂടെ ലഭ്യമാക്കാൻ ആകുമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പ്രഖ്യാപിച്ചു.

നോവമാക്സ്,ഫീസർ എന്നീ രണ്ടു ഫാർമസൂട്ടിക്കൽ കമ്പനികളുമായുള്ള കരാർ ചിലവായ 1.5 ബില്ല്യൺ അടക്കം 3.5 ബില്ല്യൺ ആണ് ഗവണ്മെന്റ് വാക്സിൻ വികസനത്തിനായി ചിലവാക്കിയത്. അങ്ങനെ വരുമ്പോൾ ആസ്ട്രേലിയയുടെ കൈവശം നാലു വാക്സിൻ സാധ്യതകളാണുള്ളത്. ഇത് ഒരു മുതൽക്കൂട്ടാണെന്നും ഇത് ആസ്ട്രേലിയയെ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ കേന്ദ്രം ആക്കുമെന്നും പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.