സിറിയയിലെ ഐ.എസ് സ്വാധീന മേഖലകളില്‍ നടത്തിയ റെയ്ഡ് വിജയകരമെന്ന് പെന്റഗണ്‍

സിറിയയിലെ ഐ.എസ് സ്വാധീന മേഖലകളില്‍ നടത്തിയ റെയ്ഡ് വിജയകരമെന്ന് പെന്റഗണ്‍


ദമാസ്‌കസ്: സിറിയിലെ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളില്‍ അമേരിക്കയുടെ വന്‍ സൈനിക നടപടി. രണ്ട് മണിക്കൂര്‍ നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ദൗത്യം വിജയകരമായിരുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പ്രസ്താവനയിറക്കി.

ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെയും ഐ.എസിന്റെയും മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കയുടെ നടപടിയെന്നാണ് സൂചന. സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശം ഭീകരസംഘടനകളുടെ സ്വാധീനമേഖലയാണ്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ ആയിരുന്നു തീവ്രവാദ വിരുദ്ധ റെയ്ഡ് നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു.ദൗത്യം വിജയകരമാണെന്നും യു.എസ് പക്ഷത്ത് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വക്താവ് പറഞ്ഞു.അതേസമയം, ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേരെങ്കിലും അത്മേ നഗരത്തില്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹെല്‍മറ്റ് റെസ്‌ക്യൂ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള വിദേശ ജിഹാദികളുടെയും ആസ്ഥാനമാണ് ഈ പ്രദേശം. അര്‍ധരാത്രിയോടെ നിരവധി ഹെലികോപ്ടറുകള്‍ അവിടെ ഇറക്കിയതായും രണ്ട് മണിക്കൂറോളം വെടിവെപ്പും ഷെല്ലാക്രമണവും കേട്ടതായും അത്മേ നിവാസികള്‍ പറഞ്ഞു.

2019 ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദി പ്രത്യേക സേനയുടെ റെയ്ഡില്‍ മരിച്ചതിനുശേഷം വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ നടന്ന ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇതെന്ന് യുകെ ആസ്ഥാനമായുള്ള നിരീക്ഷണ ഗ്രൂപ്പായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.അത്മെയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.