അങ്കാറ: തുര്‍ക്കിയിലെ ക്രൈസ്തവ വംശഹത്യയുടെ നെഞ്ചുലയ്ക്കുന്ന നേര്‍ക്കാഴ്ചയായി പുരാതന അസീറിയന്‍ ദേവാലയം ഇപ്പോള്‍ കുതിരകളെ പാര്‍പ്പിക്കുന്ന സ്ഥലമായി മാറി. മോര്‍ ആഡേയിലെ ദേവാലയമാണ് ഒരു തൊഴുത്തായി പ്രാദേശിക ഗ്രാമീണര്‍ ഉപയോഗിക്കുന്നത്.
സിര്‍നാക് പ്രവിശ്യയിലെ ഇഡില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ ആഡേയിലെ ദേവാലയം എ.ഡി 620 ല്‍ പണിതതാണെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയിലെ അസീറിയക്കാരുടെ ചരിത്രപരമായ മാതൃരാജ്യമായ തുര്‍ അബ്ദിനിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. കുറച്ച് അസീറിയന്‍ ക്രൈസ്തവര്‍ ഇവിടെ അവശേഷിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിലുടനീളം തുര്‍ അബ്ദീനില്‍ നിന്ന് ക്രൈസ്തവരെ പുറത്താക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നതായി ഗവേഷകയായ സൂസന്‍ ഗസ്റ്റന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ടര്‍ക്കിഷ് റിപ്പബ്ലിക്കിന്റെ തുര്‍ക്കിഫിക്കേഷന്‍ നയങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു.
അവരുടെ ഗ്രാമങ്ങളും കുടുംബങ്ങളും ടര്‍ക്കിഷ് ഭാഷയില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. അവരുടെ ഭാഷ അടിച്ചമര്‍ത്തപ്പെടുകയും അവര്‍ക്ക് മതസ്വാതന്ത്ര്യം നഷ്ടമാകുകയും അവരുടെ വ്യക്തിത്വം നിഷേധിക്കപ്പെടുകയും ചെയ്തതായും സൂസന്‍ ഗസ്റ്റന്‍ രേഖപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.