വയനാട്: ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള കുറുവ ദ്വീപിലെ ചങ്ങാട സവാരിക്കായി വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് കോടതി ഉത്തരവിനെ തുടർന്ന് അടഞ്ഞു കിടക്കുകയാണെങ്കിലും ചങ്ങാട സവാരിയിലൂടെ ജില്ലയിലെ പ്രധാന ടൂറിസം വരുമാന മേഖലയായി വീണ്ടും കുറുവ മാറുകയാണ്. കഴിഞ്ഞ സീസണിലാണ് കുറവ ദ്വീപ് അടച്ചത്. അന്ന് ഇവിടെ എത്തിയ സഞ്ചാരികൾ നിരാശരായി മടങ്ങുന്നത് കണ്ട് കുറുവയുടെ ചുമതലയുള്ള ഡിടിപിസി മാനേജർ വി.ജെ.ഷിജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചങ്ങാട സവാരിയാണു സഞ്ചാരികൾ ഏറ്റെടുത്തത്.
കോവിഡിനെ തുടർന്നു നിർത്തലായ സവാരി 8 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 23നാണ് ആരംഭിച്ചത്. ശനിയാഴ്ച 200 പേർ സവാരി നടത്തി. ഇന്നലെ 250 പേരെത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രവേശനം. തിരക്കു കുറയ്ക്കാൻ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കബനിയിലെ കുറുവയിൽ ചങ്ങാട സവാരി ആരംഭിച്ചെങ്കിലും ഇവിടെയുള്ള വാല്മീകം ക്ലേ ആർട്ട് ഗാലറി ആൻഡ് ട്രൈബൽ മ്യൂസിയം തുറക്കാൻ നടപടി ഇനിയും ആയില്ല. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പയ്യെ തുറക്കാൻ തുടങ്ങി; അറ്റകുറ്റപ്പണികൾക്കായി അവ താത്കാലികമായി അടച്ചിടുകയാണിപ്പോൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.