ജനുവരിയിൽ ബൈഡന് ഒപ്പിടാൻ തയ്യാറായി അഞ്ച് ഉത്തരവുകൾ

ജനുവരിയിൽ ബൈഡന് ഒപ്പിടാൻ തയ്യാറായി അഞ്ച് ഉത്തരവുകൾ

2021 ജനുവരി 20 ന് ബൈഡൻ അമേരിക്കയുടെ 46 മത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. ഔദ്യോഗിക പദവിയിലെത്തിയ ഉടൻ തന്നെ , പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പല നയങ്ങളും മാറ്റിയേക്കാവുന്ന, അഞ്ച് എക്സിക്യൂട്ടീവ് ഉത്തരവുകളിലെങ്കിലും ഒപ്പിടാൻ ബൈഡൻ പദ്ധതിയിടുന്നു.

കോവിഡ് -19 മഹാമാരിയെ നേരിടുന്നതിലും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ എക്സിക്യൂട്ടീവ് ഓർഡറുകൾ ഇവയാണ് :

1. പാരീസ് കാലാവസ്ഥാ ഉടമ്പടി

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ യുഎസ് വീണ്ടും ഒപ്പുവയ്ക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രമങ്ങളെ പിന്താങ്ങുമെന്നു ബൈഡൻ പറഞ്ഞു. രണ്ടു ട്രില്യൺ ഡോളർ ഈ പദ്ധതിക്കുവേണ്ടി മാറ്റിവയ്ക്കും. 2050 ആകുമ്പോഴേക്കും മലിനീകരണ നിരക്ക് പൂജ്യം ആക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

2. ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗത്വം നേടും

ലോകാരോഗ്യ സംഘടനയിൽ യുഎസ് വീണ്ടും ചേരുമെന്ന് ബൈഡൻ അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കുക എന്നത് ബൈഡന്റെ അജണ്ടയിൽ ഒന്നാമതായി തുടരും. കോവിഡ് -19 പകർച്ചവ്യാധിയെ പരിഹരിക്കുന്നതിനായി ബൈഡെൻ ഒരു കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും . ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസിന്റെ അംഗത്വം പിൻവലിച്ച നടപടി റദ്ദാക്കും .

3. മുസ്‌ലിം രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള യാത്രാനിരോധനനിയമം പുനഃപരിശോധിക്കും

പല മുസ്‌ലിം രാജ്യങ്ങളിൽ നിന്നുമുള്ള യാത്രാ വിലക്ക് പിൻവലിക്കാനാണ് ബൈഡൻ പദ്ധതിയിടുന്നത്. മുസ്ലീം രാജ്യങ്ങളായ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ,യെമൻ എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ട്രംപ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ട്രംപ് അങ്ങനെ ഒരു വിലക്ക് ഏർപ്പെടുത്തിയത്.

4. ഡ്രീമേഴ്‌സ്

നിയമപരമല്ലാത്ത കുടിയേറ്റക്കാരുടെ കുട്ടികളെ യു‌എസിൽ തുടരാൻ അനുവദിക്കുന്ന ഡ്രീമേഴ്‌സ് പ്രോഗ്രാം പുന സ്ഥാപിക്കാൻ ബൈഡൻ പദ്ധതിയിടുന്നു. ഇത് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് വിപരീതമായിരിക്കും. നാടുകടത്തപ്പെടുമെന്ന ഭീഷണിയില്ലാതെ യു‌എസിൽ‌ താമസിക്കാനും ജോലിചെയ്യാനും ഈ കുടിയേറ്റക്കാരെ അനുവദിക്കുമെന്നു ഉറപ്പുവരുത്തും .

5. സൈനിക നിരോധന നിയമ ഭേദഗതി

ട്രാൻസ്‌ജെൻഡർ സൈനിക വിലക്ക് പിൻവലിക്കാനാണ് ബൈഡൻ പദ്ധതിയിടുന്നത്. 2017 ൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കിയ ഈ നടപടിയിൽ ബൈഡെൻ മാറ്റം വരുത്തും . കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ ബൈഡൻ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ യുഎസ് മിലിട്ടറിയിൽ സേവിക്കാൻ അനുവദിക്കും. ഈ അഞ്ച് എക്സിക്യൂട്ടീവ് ഓർഡറുകൾ ഒരു ' ഐസ് ബെർഗ്' മാത്രമായിരിക്കും എന്ന് പറയുന്നു .

ഇവ കൂടാതെ ആണവായുധങ്ങൾ, സാമ്പത്തിക ഉന്നമനം, വിദ്യാർത്ഥി വായ്പകൾ തുടങ്ങിയ പല മേഖലകളിലും ബൈഡൻ നയപരിഷ്കരണം നടത്തും .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.