പെര്‍ത്ത്: ഒരു നൂറ്റാണ്ടിനിടെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മഴ കിംബര്‍ലിയില്‍ രേഖപ്പെടുത്തി. കന്നുകാലി വളര്‍ത്തല്‍ മേഖലയായ കണ്‍ട്രി ഡൗണ്‍സിലാണ് 1898-നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിന മഴ രേഖപ്പെടുത്തിയത്.
ബ്രൂമില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കണ്‍ട്രി ഡൗണ്‍സില്‍ ഈ ആഴ്ച 843 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണി മുതലുള്ള 24 മണിക്കൂറിനുള്ളിലാണ് 652.2 മില്ലിമീറ്റര്‍ മഴ ലഭിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ മഴ ലഭിച്ചത് 1898 ഏപ്രില്‍ മൂന്നിനാണ്. അന്ന് പില്‍ബാരയിലെ റോബോണില്‍ 24 മണിക്കൂറിനുള്ളില്‍ 747 മി.മീ. മഴയാണു പെയ്തത്. അതിനു ശേഷമുള്ള ഏറ്റവും വലിയ മഴയാണ് ചൊവ്വാഴ്ച്ച പെയ്തത്.
കനത്ത മഴയില്‍ മേല്‍മണ്ണ് ഇളകി മരങ്ങളും വേലികളും അപകടാവസ്ഥയിലായി. പ്രദേശത്തുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പെര്‍ത്തില്‍ നിന്ന് 1,681 കിലോമീറ്റര്‍ അകലെയുള്ള കിംബര്‍ലിയിലെ ബ്രൂമിലും കനത്ത മഴയാണു പെയ്തത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതലുള്ള 48 മണിക്കൂറിനുള്ളില്‍ 564 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 80,000 മിന്നലുകളും പ്രദേശത്തുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡാനിയല്‍ ഹെയ്‌സ് പറഞ്ഞു.
ഫിറ്റ്സ്റോയ് നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ നിരവധി റോഡുകള്‍ അടച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.