വിലയ്ക്കു വാങ്ങരുതേ വിലാപങ്ങള്‍

 വിലയ്ക്കു വാങ്ങരുതേ വിലാപങ്ങള്‍

വരരുതേ , എനിക്കുമാത്രമല്ല, എൻറെ ശ്രതുവിനുപോലും എന്ന്‌ ഓരോ മനുഷ്യനും കൊതിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു രോഗമുണ്ട്‌; കാന്‍സര്‍.
മനുഷ്യശരീരത്തിലെ വിവിധ കോശങ്ങളെ ഒന്നും ബാക്കിവയ്ക്കാതെ, തിന്നുതീര്‍ക്കുന്ന മാരകമായ കാന്‍സര്‍ മനുഷ്യകുലത്തിന്‌ ഉള്‍ക്കിടിലം ഉണര്‍ത്താന്‍ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകളായി.

കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ വിവിധ അവസ്ഥകളെപ്പറ്റി പഠിക്കുവാനും രോഗപ്രതിരോധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുവാനും കാന്‍സര്‍ ബാധിതരായ മനുഷ്യസഹോദരങ്ങള്‍ക്ക്‌ ഫലദായകമായ ചികിത്സാസാധ്യതകള്‍ സംലഭ്യമാക്കുവാനും അതിജീവനം അസാധ്യമായവര്‍ക്ക്‌ കരുതലും കാവലും നല്‍കുവാനുമായി ഐക്യരാഷ്ട്രസഭ ഫ്രെബുവരി നാല്‌, ലോക കാന്‍സര്‍ ബോധവത്കരണ ദിനമായി ആചരിക്കുകയാണ്‌.

നമുക്കു സാധിക്കും, എനിക്കും സാധിക്കും, എന്നുള്ള മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ്‌ ഒരുമിച്ചും ഒറ്റയ്ക്കും കാന്‍സര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഐക്യരാഷ്ര്രസഭ മനുഷ്യകുലത്തെ വിളിച്ചുണര്‍ത്തുന്നത്‌. ഉടലിന്റെ ഉന്മേഷം ഊറ്റിക്കുടിച്ച്‌, ഉയിരിന്റെ അവസാന. തീയതി കുറിക്കുന്ന അര്‍ബുദരോഗത്തെ മരുന്നുകൊണ്ടുമാത്രമല്ല, മനസുകൊണ്ടും ചികിത്സിക്കാവുന്നതാണ്‌ എന്നതിന്‌ നമ്മുടെ പരിസത്തുതന്നെ അനുഭവസാക്ഷ്യങ്ങളുണ്ട്‌.
കാന്‍സര്‍ ബാധിതനായ ഒരു രോഗിക്ക്‌ തന്റെ ശരീരത്തിന്റെയും മനസിന്റെയും രോഗാതുര മായ അവസ്ഥയെ അതേപടി നമുക്ക്‌ മനസിലാക്കിക്കൊടുക്കുവാന്‍ ഒരിക്കലും കഴിയാറില്ല.രോഗത്തിന്റെ ഭാരവും മരണത്തിന്റെ ഭീതിയും നിറവേറ്റേണ്ട നിയോഗങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും ഒറ്റയ്ക്ക്‌ ചുമക്കുകയാണ്‌ ഓരോ കാന്‍സര്‍ രോഗിയും.

ഈ പശ്ചാത്തലത്തിലാണ്‌ 'പോരാടാം ഒറ്റയ്ക്കും ഒന്നിച്ചും' എന്ന മുദ്രാവാകൃത്തിന്‌ പ്രസക്തി ഏറുന്നത്‌. വേദന അനുഭവിക്കുന്ന ഓരോ വ്യക്തിയുടെയും ചുറ്റും അവരറിഞ്ഞും അറിയാതെയും പരിചരണത്തിന്റെയും സഹാനുഭൂതിയുടെയും ഒരു പരിസരം രുപപ്പെടുന്നുണ്ട്‌. നി ഒറ്റയ്ക്കല്ല, നമ്മള്‍ ഒന്നിച്ചുതന്നെയാണ്‌ ഇതുവരെ ജീവിച്ചതെന്നും,രോഗമോ ആരോഗ്യമോ അല്ല ഒരിക്കലും രോഗം ബാധിക്കാത്ത അചഞ്ചലമായ രക്തബന്ധത്തിന്റെയും ഹൃദയബന്ധത്തിന്റെയും അവിഭാജ്യമായ ഈശ്വരാനുഭവമാണ്‌ നമ്മെ നിലനിര്‍ത്തുന്നത്‌ എന്നും രോഗബാധിതരെ അനുനിമിഷം ബോധ്യപ്പെടുത്തുകയാണ്‌ കൂടെയുള്ളവരുടെ പരമ്രപധാനമായ ദൗത്യം.

ലോകത്തില്‍ 530 ലക്ഷം പുരുഷന്മാരും 470 ലക്ഷം സ്രതീകളും മലിഗനന്റ് ട്യൂമന്‍ ബാധിതരാണെന്നും ഇവരില്‍ 620 ലക്ഷം രോഗബാധിതരും മരിക്കുന്നുവെന്നുമുള്ള ഭീതിജനകമായ കണക്കിന്‌, ശ്രദ്ധിച്ചു ജീവിച്ചാല്‍ മൂന്നിലൊന്നു കുറവുവരുത്താം എന്നാണ്‌ ലോകാരോഗ്യ സംഘടന ഉദ്ബോധിപ്പിക്കുന്നത്‌.

കാന്‍സര്‍ ദിനാചരണം നമ്മുടെ പരിസരങ്ങളിലുള്ള കാന്‍സര്‍ രോഗികളെ അറിയുവാനും പരിചരണം ലഭിക്കാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക്‌ അതിവേഗം വൈദ്യസഹായ സാധ്യതകള്‍ സാധി തമാക്കാനും നമ്മെ പ്രചോദിപ്പിക്കണം. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം രോഗം സ്ഥിരമായ ഒരു അനുഭവമാണ്‌. ആശ്വസിപ്പിക്കുന്നവരെയും ശുശ്രൂഷിക്കുന്നവരെയും സംബന്ധിച്ച്‌ അത്‌ ചില നിമിഷങ്ങളുടെ മാത്രം കര്‍മമാണ്‌. അതുകൊണ്ടുതന്നെ നിരന്തരമായ പരിചരണവും ക്രിയാത്മകമായ സാന്നിധ്യവും ഓരോ രോഗിയും കൊതിക്കുന്നുണ്ട്‌. രോഗിയുടെ മനസിന്റെ പ്രതീക്ഷ തകര്‍ക്കുന്ന അനുഭവങ്ങളും പ്രസ്താവനകളും ഒഴിവാക്കിക്കൊണ്ടുവേണം ശുശ്രൂഷ നടത്തേണ്ടത്‌. രോഗാവസ്ഥയെ വസ്തുനിഷ്ഠമായി മനസിലാക്കാനും അംഗീകരിക്കാനും രോഗിയെ പ്രചോദിപ്പിക്കു മ്പോള്‍ത്തന്നെ ഇശ്വരവിശ്വാസവും ആത്മവിശ്വാസവും ഉണര്‍ത്തി അതിജീവനത്തിന്റെ വികാരങ്ങള്‍ രോഗാതുരമായ മനസുകളിലേക്കു പകരാന്‍ പരിചരണം നല്കുന്നവര്‍ക്കു കടമയുണ്ട്‌.

കാന്‍സര്‍ ബാധിച്ച്‌ നിരവധിപേര്‍ മരണമടഞ്ഞിട്ടുണ്ടാവാം. എന്നാല്‍ നിരന്തരമായ പ്രാര്‍ത്ഥ നയും ഈശ്വരവിശ്വാസത്തില്‍നിന്നും ഉയിര്‍കൊള്ളുന്ന ആത്മധൈര്യവും, സമയത്തു ലഭ്യമാകുന്ന വിദഗ്ധ ചികിത്സയും കൊണ്ട്‌ അനവധിപേര്‍ ആയുസിന്‌ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്‌ എന്നതും സത്യമാണ്‌.

നമുക്കും കാന്‍സറിനെതിരേ പോരാടാം, ഒറ്റയ്ക്കും ഒന്നിച്ചും.


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.