ദുബായ് ഗതാഗതവകുപ്പിന്‍റെ സാമൂഹിക പ്രതിബന്ധതാ പദ്ധതികളില്‍ പ്രയോജനം ലഭിച്ചത് 50 ലക്ഷം പേർക്ക്

ദുബായ് ഗതാഗതവകുപ്പിന്‍റെ സാമൂഹിക പ്രതിബന്ധതാ പദ്ധതികളില്‍ പ്രയോജനം ലഭിച്ചത് 50 ലക്ഷം പേർക്ക്

ദുബായ് : ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ പ്രയോജനം നേടിയത് 50 ലക്ഷത്തിലധികം പേർ. 43 സംരംഭങ്ങളിലൂടെയാണ് 508911 പേർക്ക് സഹായമാകാന്‍ കഴിഞ്ഞത്. ഷെയ്ഖ് മുഹമ്മദിന്‍റെ മാർഗനിർദ്ദേശത്തില്‍ നടത്തുന്ന100 മി​ല്യ​ൻ മീ​ൽ​സ്, റ​മ​ദാ​ൻ കാലത്ത് നടത്തുന്ന മറ്റ് സേവനങ്ങള്‍, ആലംബഹീനർക്കുളള​ പെ​രു​ന്നാ​ൾ ദി​ന സ​ഹാ​യം, വ​സ്ത്ര​വി​ത​ര​ണം, മ​റ്റു ചാ​രി​റ്റി​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടുമെന്ന് മാർക്കറ്റിംഗ് ആന്‍റ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൊവ്ധ അൽ മെഹ്റിസി അറിയിച്ചു.


242 ടാക്സി ഡ്രൈവർമാർക്കും 200 ബസ് ഡ്രൈവർമാർക്കും 500 ദിർഹത്തിന്‍റെ നോല്‍കാർഡുകള്‍ വിതരണം ചെയ്തു. പതാകദിനം,സ്മരണദിനം ഉള്‍പ്പടെയുളള പ്രത്യേക ദിനങ്ങളോട് അനുബന്ധിച്ച് പരിപാടികള്‍ ഒരുക്കി. ഭിന്നശേഷിക്കാരായവർക്കുള്‍പ്പടെ നിരവധി പേർക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതായും ആർടിഎ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.