നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ സിനിമാ ലോകത്തിന് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖലയ്ക്ക്. ഒക്ടോബര്‍ 29നായിരുന്നു ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച് പുനീത് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജെയിംസി'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായിരുന്നു പുനീതിന്റെ വിയോഗം. അതുകൊണ്ടു തന്നെ അദ്ദേഹത്തിനായി സഹോദരന്‍ ശിവരാജ് കുമാറാണ് ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. 'എന്റെ സഹോദരന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഒരു വൈകാരിക മുഹൂര്‍ത്തമായിരുന്നു. സ്‌ക്രീനില്‍ അപ്പുവിനെ കാണ്ടപ്പോള്‍ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി പൊരുത്തപ്പെടുത്താനും ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്, പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' ശിവരാജ് പറഞ്ഞു.
റിപബ്ലിക് ദിനം പ്രമാണിച്ച് പുറത്തിറക്കിയ ജെയിംസിലെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. യുദ്ധ പശ്ചാത്തലത്തിലുള്ള പോസ്റ്ററില്‍ സൈനിക യൂണിഫോമിലായിരുന്നു പുനീത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു.
പുനീതിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. പുനീതിനോടുള്ള ആദര സൂചകമെന്ന നിലയ്ക്ക് കര്‍ണ്ണാടകയിലെ ചലച്ചിത്ര വിതരണക്കാര്‍ ഒരാഴ്ചത്തേക്ക് മറ്റു സിനിമകള്‍ റിലീസ് ചെയ്യില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.