എട്ട് വര്‍ഷത്തിനു ശേഷം ഐക്കണ്‍ പരിഷ്‌കരണവുമായി ഗൂഗിള്‍ ക്രോം; നാലു നിറങ്ങള്‍ക്കും ഇനി കൂടുതല്‍ തെളിച്ചം

എട്ട് വര്‍ഷത്തിനു ശേഷം ഐക്കണ്‍ പരിഷ്‌കരണവുമായി ഗൂഗിള്‍ ക്രോം; നാലു നിറങ്ങള്‍ക്കും ഇനി കൂടുതല്‍ തെളിച്ചം

മാന്‍ഹട്ടന്‍:ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമിന് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിഷ്‌കരിച്ച ഐക്കണ്‍ വരുന്നു. ഗൂഗിളിലെ ഇന്ററാക്ഷന്‍ ഡിസൈനറായ എല്‍വിന്‍ ഹു, പുതിയ ഐക്കണ്‍ ഡിസൈന്‍ ട്വിറ്ററിലൂടെ പങ്കിട്ടു.

ഐക്കണിലെ പരിഷ്‌കരണം ഒറ്റനോട്ടത്തില്‍ മനസിലാകണമെന്നില്ല. ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങള്‍ കൂടുതല്‍ സാന്ദ്രമാക്കിയതാണ് പ്രധാന മാറ്റം.'നിഴലുകള്‍ നീക്കം ചെയ്തും അനുപാതങ്ങള്‍ പരിഷ്‌ക്കരിച്ചും നിറങ്ങള്‍ തെളിച്ചമുള്ളതാക്കിയും ഞങ്ങള്‍ പ്രധാന ബ്രാന്‍ഡ് ഐക്കണ്‍ ലളിതമാക്കി' - എല്‍വിന്‍ ഹു അറിയിച്ചു.

ഇതിന് മുന്‍പ് 2011ലും 2014ലുമാണ് ലോഗോയില്‍ മാറ്റം വരുത്തിയത്. അതേസമയം, മൂന്ന് പിന്‍ വീല്‍ പോലുള്ള സ്ലൈസുകളാല്‍ ചുറ്റപ്പെട്ട ഒരു നീല വൃത്തത്തിന്റെ പ്രധാന ആശയം 2008-ലെ ആദ്യ പതിപ്പിന് ശേഷം അതേപടി തുടരുകയാണ്. മാക്ക് ഓഎസിലും ഐഒഎസിലുമുള്ള ആപ്പിന്റെ ലോഗോയില്‍ ബീറ്റ എന്ന് കാണിച്ചു കൊണ്ട് പുതിയ ഐക്കണ്‍ ചേര്‍ത്തിട്ടുണ്ട്. അപ്ഡേഷന്‍ ഉടന്‍ നിലവില്‍ വരുമെന്ന് ഡിസൈനര്‍ അറിയിച്ചു.

ചുവപ്പ്, പച്ച, മഞ്ഞ, നീല എന്നി നിറങ്ങള്‍ ഗൂഗിള്‍ മാപ്പ്സ്, ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍, മീറ്റ്, ഹോം, ജിപേ തുടങ്ങിയ ഗൂഗിളിന്റെ ആപ്പുകള്‍ക്കെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും തല്‍ക്ഷണം തിരിച്ചറിയാനാകുന്ന വ്യത്യസ്തതയുള്ളതാണ് ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്വെയര്‍ പ്രോജക്റ്റുകളില്‍ ഒന്നായ ഗൂഗിള്‍ ക്രോമിന്റെ ഐക്കണ്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.