പാകിസ്താനില്‍ പ്രബല ഇസ്ലാം വിഭാഗത്തിന്റെ ക്രൂരത അഹമ്മദീയര്‍ക്കു നേരെ വീണ്ടും; ഖബറുകള്‍ തകര്‍ത്തു

പാകിസ്താനില്‍ പ്രബല ഇസ്ലാം വിഭാഗത്തിന്റെ ക്രൂരത അഹമ്മദീയര്‍ക്കു നേരെ വീണ്ടും; ഖബറുകള്‍ തകര്‍ത്തു

ഇസ്ലാമാബാദ്: മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രല്ല ഇസ്ലാമിലെ അവാന്തര വിഭാഗങ്ങള്‍ക്ക് നേരെയും പാകിസ്താനില്‍ അക്രമങ്ങളുടെ ആവര്‍ത്തനം.ഭരണകൂടം മൗനാനുവാദം നല്‍കുന്ന തരത്തിലാണ് അഹമ്മദീയര്‍ക്കുനേരെ ക്രൂരതകള്‍ തുടരുന്നതെന്ന് പാക് മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ അസാസ് സയ്യദ് ട്വിറ്ററിലൂടെ ആരോപിച്ചു.രാജ്യത്ത് കടുത്ത രീതിയില്‍ അഹമ്മദീയര്‍ക്കെതിരായ വിദ്വേഷം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അഹമ്മദീയ വിഭാഗത്തില്‍പെട്ട മുസ്ലീങ്ങള്‍ വിവിധ മേഖലകളില്‍ സംഘടിതമായ ക്രൂരതയ്ക്കു വിധേയരാകുന്നു.അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്നിരുന്ന അക്രമങ്ങള്‍ക്ക് പിന്നാലെ ഖബറിടങ്ങളും തകര്‍ക്കുന്നു ഭുരിപക്ഷ വിഭാഗം.പാക് പഞ്ചാബ് പ്രവിശ്യകളിലെ 45 അഹമ്മദീയ ഖബറുകളാണ് അക്രമികള്‍ തകര്‍ത്തത്.

2020ല്‍ അന്താരാഷ്ട്രതലത്തില്‍ അഹമ്മദീയ സമൂഹം പാകിസ്താനിലെ അക്രമങ്ങളെ തുറന്നുകാട്ടുന്ന നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് അഹമ്മദീയ വിഷയം ഏറെ വൈകാരികമായിട്ടാണ് അവതരിപ്പിച്ചത്.

പാകിസ്താനിലെ സ്‌കൂളുകളില്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ക്കിടയില്‍ പോലും അഹമ്മദീയ വിരുദ്ധ വികാരം വളര്‍ത്തുകയാണ്. പാഠ്യപദ്ധതിയില്‍ പോലും അഹമ്മദീയരെ ശത്രുക്കളാക്കി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ തെളിവുകളും അവര്‍ നിരത്തി. പാക് സാംസ്‌കാരിക വകുപ്പ് അഹമ്മദീയരുടെ സാഹിത്യങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ ഇറക്കുന്നതും തടഞ്ഞിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.