പി.എം കെയര്‍ ഫണ്ടിലേക്ക് വന്നത് 10,990 കോടി: ചെലവഴിച്ചത് വെറും 3,976 കോടി രൂപ; 64ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ട്

പി.എം കെയര്‍ ഫണ്ടിലേക്ക് വന്നത് 10,990 കോടി: ചെലവഴിച്ചത് വെറും 3,976 കോടി രൂപ; 64ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സഹായനിധിയായ പി.എം കെയേര്‍സിന്റെ വരവ് ചെലവ് കണക്കുകള്‍ പുറത്തു വിട്ടു. 2021 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. കോവിഡിനെ നേരിടുന്നതിന് വേണ്ടി 2020 മാര്‍ച്ചിലാണ് സഹായനിധി രൂപീകരിച്ചത്. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും 10,990 കോടി രൂപയാണ് പി.എം. കെയേര്‍സിലേക്ക് പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ചത്. എന്നാല്‍ ആദ്യ വര്‍ഷം ഈ തുകയില്‍ നിന്നും വെറും 3976 കോടി രൂപ മാത്രമാണ് ചെലവിട്ടിട്ടുള്ളത്. മൊത്തം ലഭിച്ച തുകയുടെ 36 ശതമാനം മാത്രമാണിത്. ഒരു ദേശീയ മാധ്യമമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2021 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് പി.എം. കെയേര്‍സ് ഫണ്ടില്‍ ഇനി 7014 കോടി രൂപ ബാക്കിയുണ്ട്. ഇതിനുപുറമേ 2021ല്‍ 7679 കോടി രൂപ സംഭാവനയായി അധികം ലഭിച്ചിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച്, ആ സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ട് ക്‌ളോസ് ചെയ്തപ്പോള്‍ 3077 കോടി രൂപയായിരുന്നു പി.എം. കെയേര്‍സില്‍ ബാക്കിയുണ്ടായിരുന്നത്.

ഫണ്ടില്‍ നിന്ന് ചെലവാക്കിയ 3976 കോടി രൂപയില്‍ 1392 കോടി രൂപ കോവിഡ് വാക്‌സിനുകള്‍ വാങ്ങിക്കുന്നതിനും 1311 കോടി രൂപ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച വെന്റിലേറ്ററുകള്‍ വാങ്ങിക്കുന്നതിനും വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളത്. 6.6 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളാണ് പി.എം കെയേര്‍സ് ഫണ്ടിലെ തുക ഉപയോഗിച്ച് വാങ്ങിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.