സില്‍വര്‍ ലൈന്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കും; ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

 സില്‍വര്‍ ലൈന്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കും; ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ. പദ്ധതിയുടെ ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ വായ്പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച മതിയായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തില്ലെന്നും റെയില്‍വേ അറിയിച്ചു.

വിശദമായ സാങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ കെആര്‍ഡിസിഎലിന് നിര്‍ദേശം നല്‍കിയെന്നും റെയില്‍വേ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂര്‍വ പരിപാടികള്‍ക്കാണ് അനുമതി നല്‍കിയത്. സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യതകള്‍ കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കു.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കരുതെന്ന് റെയില്‍ വേമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ റെയില്‍ വേമന്ത്രിയെ കണ്ടിരുന്നു. പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച്ചയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിന്റെ പേരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി നേതാക്കളെ അറിയിച്ചു. ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ, ലാന്‍ഡ് പ്ലാന്‍ അതിന് ശേഷമുള്ള അനുമതി എന്നിവയില്ലാതെ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് റെയില്‍വേ മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇ ശ്രീധരന്‍ വിശദീകരിച്ചതായി റെയില്‍വേ മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.