ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി സ്ലോവേനിയന്‍ പ്രസിഡന്റ് ബോറൂട്ട് പഹോര്‍

 ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി സ്ലോവേനിയന്‍ പ്രസിഡന്റ് ബോറൂട്ട് പഹോര്‍


വത്തിക്കാന്‍ സിറ്റി: റിപ്പബ്ലിക് ഓഫ് സ്ലോവേനിയയുടെ പ്രസിഡന്റ് ബോറൂട്ട് പഹോര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. അപ്പസ്‌തോലിക് കൊട്ടാരത്തില്‍ പ്രസിഡന്റിനെ മാര്‍പാപ്പ സ്വീകരിച്ചു.

സ്ലോവേനിയന്‍ പ്രസിഡന്റ്് പിന്നീട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, രാജ്യന്തര ബന്ധങ്ങളുടെ ചുമതലയുള്ള ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും സ്ലോവേനിയയെ പരിശുദ്ധ സിംഹാസനം അംഗീകരിച്ചതിന്റെയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെയും മുപ്പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലാണ് വിശദമായ ചര്‍ച്ചകള്‍ നടന്നതെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രാദേശിക സഹകരണം, പടിഞ്ഞാറന്‍ ബാല്‍ക്കന്‍ രാജ്യങ്ങളിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ വിപുലീകരണം, ഉക്രെയ്‌നിലെ സാഹചര്യം തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക സ്വഭാവമുള്ള വിവിധ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ചകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.