അരുണാചലിലെ ഹിമപാതത്തില്‍ മരിച്ച ഏഴ് ഭടന്മാരുടെയും മൃതദേഹം കണ്ടെടുത്തു

 അരുണാചലിലെ ഹിമപാതത്തില്‍ മരിച്ച ഏഴ് ഭടന്മാരുടെയും മൃതദേഹം കണ്ടെടുത്തു

ന്യൂഡല്‍ഹി: ഹിമപാതത്തില്‍ കാണാതായ ഏഴ് സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. 19 ജമ്മു കശ്മീര്‍ റൈഫിള്‍സിലെ ഹവില്‍ദാര്‍ ജുഗല്‍ കിഷോര്‍, ജവാന്മാരായ രാകേഷ് സിങ്, അങ്കേഷ് ഭരദ്വാജ്, വിശാല്‍ ശര്‍മ, അക്ഷയ് പതാനിയ, അരുണ്‍ കട്ടല്‍, ഗുര്‍ഭജ് സിങ് എന്നിവരാണു അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ മരിച്ചത്. വെസ്റ്റ് കമെങ് ജില്ലയിലെ പര്‍വതമേഖലയില്‍ അതിര്‍ത്തി പട്രോളിങ്ങിനിടെ ഞായറാഴ്ചയാണു ഹിമപാതമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 14,500 ഉയരത്തിലാണിത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ കടുത്ത മഞ്ഞു വീഴ്ചയായിരുന്നു. തവാങ് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്ന പ്രദേശത്തു ഞായറാഴ്ച മുതല്‍ സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ അപകടസ്ഥലത്തു നിന്നു തന്നെ ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. വീരസൈനികരുടെ ജീവത്യാഗം എന്നും അനുസ്മരിക്കപ്പെടുമെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അനുശോചിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.