പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ മൂന്ന് കരാറുകളില്‍ ഒപ്പുവച്ച് ആ‍ർടിഎ

പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ മൂന്ന് കരാറുകളില്‍ ഒപ്പുവച്ച് ആ‍ർടിഎ

ദുബായ്: പൊതു ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് കരാറുകളില്‍ ഒപ്പുവച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. മീന ട്രാന്‍സ്പോർട് കോണ്‍ഗ്രസിന്‍റേയും എക്സിബിഷന്‍ 2022 ന്‍റേയും ഭാഗമായാണ് കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്നത്.

പാം ജുമൈറയിലെ പാം മോണോറെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ നോൽ കാർഡ് വഴി പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിനുള്ള ആദ്യ കരാർ നഖീലുമായി ഒപ്പുവച്ചു.


ദുബായ് മെട്രോയുടെ റൂട്ട് 2020 ന്റെ സംരക്ഷിത മേഖലയ്ക്കുള്ളിലെ പ്രവർത്തനം, പരിപാലനം, വികസന പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ഇൻവെസ്റ്റ്‌മെന്‍റ് പാർക്കുമായാണ്

രണ്ടാമത്തേത്,ദുബായ് ട്രാമിനായി ഒരു സാങ്കേതിക സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതിനായി മൂന്നാമത്തേത് റിപ്പബ്ലിക് ഓഫ് ചൈനയിലെ സിആ‍ർആ‍ർസി ഷുഹോവുമായി ഒപ്പുവച്ചു.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയെന്നുളളത് ലക്ഷ്യമിട്ടാണ് ആ‍ർടിഎ എപ്പോഴും കരാറുകളില്‍ ഒപ്പുവയ്ക്കാറുളളതെന്ന് ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മൊഹ്‌സെൻ ഇബ്രാഹിം പറഞ്ഞു.

നിലവിലെ മൂന്ന് കരാറുകളും അത്തരത്തില്‍ സേവനം മെച്ചപ്പെടുത്തുകയെന്നുളളതില്‍ ഊന്നിയുളളതാണെന്നും അദ്ദേഹം പറഞ്ഞു. ആർടിഎയിലെ കോർപ്പറേറ്റ് ടെക്‌നോളജി സപ്പോർട്ട് സർവീസസ് സെക്‌ടറിന്‍റെ സിഇഒ മുഹമ്മദ് അൽ മുദർറെബും നഖീലിലെ ചീഫ് ഹോസ്പിറ്റാലിറ്റി ആൻഡ് അസറ്റ് ഓഫീസർ ഒമർ ഖൂറിയും നഖീലുമായി കരാറിൽ ഒപ്പുവച്ചു. പാം മോണോറെയിൽ റെയിൽവേ സ്റ്റേഷനുകളിൽ നോൽ കാർഡ് ഉപയോഗിക്കാനും പാം ജുമൈറയിൽ മോണോറെയിൽ സേവനം ലഭ്യമാക്കാനും കരാർ ലക്ഷ്യമിടുന്നു.

ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം യൂനസും ദുബായ് ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക് ജനറൽ മാനേജർ ഒമർ അൽ മെസ്മറുമാണ് രണ്ടാം കരാറിൽ ഒപ്പുവച്ചത്.

ആർടിഎയുടെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം യൂനസും സിആർആർസി ഷുഹോവ് സിഇഒ യാങ് ഷിഗുവോയും മൂന്നാം കരാറിൽ ഒപ്പുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.