കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവും പൊതു പ്രവര്‍ത്തകുമാനായ ആര്‍എസ് ശശി കുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനനന്‍സ് എന്നും രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനനന്‍സ് കൊണ്ട് വരുന്നത് ലോകായുക്തയെ ദുര്‍ബലമാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളെയും ഏതിര്‍ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. നീതി പീഠത്തിന്റെ ഉത്തരവുകള്‍ സര്‍ക്കാരിന്റെ അന്തിമ തീര്‍പ്പിന് വിധേയമാക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് നിര്‍ബാധം അഴിമതി നടത്താനും വഴിയൊരുക്കുന്നതാണ് ഭേദഗതിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.