ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു

ദുബായ്: എമിറേറ്റിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് തീരുമാനിച്ചു. പൂർണമായും ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് എല്ലാതരത്തിലുളള ഒത്തുചേരലുകള്‍ക്കും പരിപാടികള്‍ക്കും ഫെബ്രുവരി 15 മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് നടത്തി കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചതില്‍ പൊതുസമൂഹത്തെ അതോറിറ്റി അഭിനന്ദിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നുവെങ്കിലും മാസ്ക് ഉള്‍പ്പടെയുളള മുന്‍കരുതല്‍ തുടരണമെന്നും അതോറിറ്റി ഓ‍ർമ്മിപ്പിച്ചു.

നേരത്തെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചിരുന്നു. വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉള്‍പ്പടെയുളള സാമൂഹിക പരിപാടികള്‍ക്ക് എത്തുന്നവരുടെ ശേഷി ഉയർത്താനും തീരുമാനമെടുത്തിരുന്നു.

ഓരോ എമിറേറ്റിലെയും ദുരനന്ത നിവാരണ സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉള്‍പ്പടെയുളളവയും പാലിക്കേണ്ടതുണ്ടെന്നും എൻസിഇഎംഎ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.