ബെലാറസുമായുള്ള റഷ്യയുടെ സൈനികാഭ്യാസം ഇന്ന് മുതല്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം വന്‍ തോതില്‍ വര്‍ധിപ്പിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. നിലവില്‍ ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇത് വീണ്ടും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഏത് നിമിഷവും റഷ്യയുടെ ഭാഗത്തു നിന്ന് ഒരു സൈനിക നീക്കം നടക്കാനുള്ള സാധ്യതയാണ് മേഖലയിലുള്ളത്.
അതിനിടെ, അയല്‍രാജ്യമായ ബെലാറസില്‍ റഷ്യയുടെ സംയുക്ത സൈനികാഭ്യാസം ഇന്ന് ആരംഭിക്കും. ഇതും സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്നു. സൈനികാഭ്യാസത്തിനായി റഷ്യ 30,000 സൈനികരെയും അത്യാധുനിക സൗകര്യങ്ങളുള്ള എസ്-400 ഉപരിതല മിസൈല്‍ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ബെലാറസില്‍ വിന്യസിച്ചിട്ടുണ്ട്. നൂറുകണക്കിനു കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കളെ ഒരേസമയം നിരീക്ഷിക്കാനും അവയെ നിര്‍വീര്യമാക്കാന്‍ ഉചിതമായ മിസൈലുകള്‍ വിക്ഷേപിക്കാനും ശേഷിയുള്ളതാണ് എസ്-400 ഉപരിതല മിസൈല്‍ സംവിധാനം.
ഇതുകൂടാതെ കരിങ്കടല്‍ ലക്ഷ്യമാക്കി റഷ്യന്‍ നേവിയുടെ ആറ് യുദ്ധക്കപ്പലുകളും നീങ്ങുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ മെഡിറ്ററേനിയന്‍ കടലില്‍നിന്ന് കരിങ്കടലിലേക്കു പുറപ്പെട്ട ഇവയെ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് വിന്യസിക്കുന്നതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഫെബ്രുവരി 20 വരെയാണ് സൈനികാഭ്യാസം.
ശീതയുദ്ധത്തിന് ശേഷം റഷ്യ ബെലാറസിലുള്ള റഷ്യയുടെ ഏറ്റവും വലിയ വിന്യാസമാണ് സംയുക്ത അഭ്യാസത്തിനായി നടത്തിയിരിക്കുന്നത്.
ഉക്രെയ്‌നെ റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാമെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ യുദ്ധക്കപ്പലുകളുടെ കരിങ്കടല്‍ പ്രവേശനം ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉക്രെയ്ന്‍ അതിര്‍ത്തിയുടെ നല്ലൊരു ഭാഗം കരിങ്കടലിനോട് ചേര്‍ന്നാണുള്ളത് എന്നതാണ് ആശങ്കകള്‍ക്ക് കാരണം. എന്നാല്‍ റഷ്യ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുന്നുണ്ട്.
ബെലാറസില്‍ റഷ്യ നടത്തുന്ന വിപുലമായ സന്നാഹങ്ങള്‍ ഉക്രെയ്‌നുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് പെന്റഗണ്‍ പറഞ്ഞു. സായുധരായ സൈനികരും യുദ്ധവിമാനങ്ങളും മിസൈലുകളും ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളുമുള്ള സൈനിക യൂണിറ്റുകള്‍ വിന്യസിച്ചതിന്റെ ചിത്രങ്ങള്‍ യു.എസ് ആസ്ഥാനമായുള്ള മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടു. ഉക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെലാറസിലെ മൂന്ന് സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.
റഷ്യയ്ക്കു പ്രതലരോധം തീര്‍ക്കാന്‍ യു.എസും സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. സൈനിക സന്നാഹങ്ങളുമായുള്ള യു.എസ് വാഹനവ്യൂഹം റൊമാനിയയിലെത്തി. ജര്‍മ്മനിയില്‍ തമ്പടിച്ചിരുന്ന 1000 യു.എസ്. സൈനികരെയാണ് ഇവിടെ വിന്യസിച്ചത്. റൊമാനിയയില്‍ നിലവില്‍ 900 യു.എസ് സൈനികരുണ്ട്. റൊമാനിയ ഉക്രെയ്‌നുമായി 600 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നുണ്ട്.
മേഖലയില്‍ റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ പിന്തുണ നല്‍കാന്‍ 1000 സൈനികരോട് തയ്യാറായിരിക്കാന്‍ ബ്രിട്ടനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.