ഇസ്ലാമാബാദ് : കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഇടപെട്ട് പാകിസ്താന്‍. ഇതിന്റെ പേരില്‍ പാകിസ്താനിലെ ഇന്ത്യന്‍ പ്രതിനിധിയെ ഭരണകൂടം വിളിച്ച് വരുത്തി.കര്‍ണാടകയിലെ കോളജുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയ നടപടിയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചതായി ഇന്ത്യന്‍ പ്രതിനിധി സുരേഷ് കുമാര്‍ അറിയിച്ചു.
മുസ്ലീങ്ങള്‍ക്കെതിരായ മതപരമായ അസഹിഷ്ണുത, വിവേചനം, കളങ്കപ്പെടുത്തല്‍, സ്റ്റീരിയോടൈപ്പിംഗ് എന്നിവയില്‍ 'പാക് സര്‍ക്കാരിന്റെ ആശങ്കകള്‍ ' സുരേഷ് കുമാറിനെ അറിയിച്ചു. ഇന്ത്യയില്‍ ഹിജാബ് വരുദ്ധ ക്യാമ്പെയിന്‍ നടക്കുന്നുണ്ടെന്നാണ് പാകിസ്താന്റെ വാദം. ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് മുസ്ലീം വനിതകളുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെന്നും പാകിസ്താന്‍ ഭരണകൂടം ആരോപിച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷയും ക്ഷേമവും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പാകിസ്താന്‍ രാജ്യത്തിന്റെ പ്രതിനിധിയെ വിളിച്ച് വരുത്തിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കര്‍ണാടകയില്‍ നടക്കുന്ന പ്രശ്നം അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുവരാനുള്ള പാക് ഭരണകൂടത്തിന്റെ കുതന്ത്രം വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുന്നു. നേരത്തെയും ഹിജാബ് വിവാദത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് ഇന്ത്യ ശക്തമായാണ് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.