ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ച് മേഖലയില്‍ പാക് മത്സ്യത്തൊഴിലാളികളുടെ നുഴഞ്ഞു കയറ്റം. ഇന്നലെ ഇവരുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള തെരച്ചില്‍ നടത്തിയതോടെ കച്ച് മേഖലയിലെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് പതിനൊന്ന് പാകിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടി.
ഭൂജിനു സമീപം പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകള്‍ കണ്ടെത്തിയത്. ചതുപ്പ് നിലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികള്‍ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററില്‍ ബിഎസ്എഫ് തെരച്ചില്‍ ശക്തമാക്കി. ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികള്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം.
വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. 11 പാകിസ്ഥാന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു എന്ന കാര്യം ബിഎസ്എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗുജറാത്തിലെ കച്ച് മേഖലയില്‍ പാക് മത്സ്യബന്ധന ബോട്ടുകളുടേയും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള തെരച്ചില്‍ നടത്തിയത്. ഇവര്‍ കരയിലേക്ക് കടന്നതായും ആശങ്കയുണ്ട്. ബി എസ് എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജി.എസ് മാലിക്കിന്റെ മേല്‍നോട്ടത്തിലാണ് തെരച്ചില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.