ആലപ്പുഴ: രാജസ്ഥാനില്‍ കണ്ട സന്ന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായ ജോണാണ് സന്ന്യാസിയുടെ ചിത്രം കണ്ട് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ  മൊഴിയെടുക്കും.
പത്തനംതിട്ടയിലെ ബവ്‌റിജസ് ഷോപ് മാനേജരായ റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടതായി മൊഴി നല്‍കിയത്. റെന്‍സി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ  നാട്ടില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുറുപ്പിന്റെ അയല്‍വാസിയായ ജോണിനെ ചിത്രം കാണിച്ചത്. 2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെന്‍സിമിന്റെ മൊഴി.
ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം എന്നി  ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം ധരിച്ച് താടിനീട്ടി വളര്‍ത്തിയ ലുക്കിലായിരുന്നു. കുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു.
അന്ന് ഇക്കാര്യം ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വീഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ വീണ്ടും കണ്ടു. ഇതോടെയാണ് ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് റെന്‍സിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ആലപ്പുഴയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസമെത്തി റെന്‍സിമിന്റെ മൊഴി എടുത്തത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.