വാഷിംഗ്ടണ്‍: വൈമാനികനില്ലാതെ ആദ്യ ഹെലികോപ്റ്റര്‍ പറത്തിയ സുപ്രധാന നേട്ടം സ്വന്തമാക്കി അമേരിക്കന്‍ പ്രതിരോധ വിഭാഗം. ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി(DARPA)യുടെ മേല്‍നോട്ടത്തിലുള്ള എയര്‍ ക്രൂ ലേബര്‍ ഇന്‍-കോക്ക്പിറ്റ് ഓട്ടോമേഷന്‍ സിസ്റ്റം (ALIAS) പ്രോഗ്രാമിന്റെ ഭാഗമായി UH-60 ആല്‍ഫ മോഡല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ആണ് പൂര്‍ണ്ണമായും പൈലറ്റ് ഇല്ലാതെ ആദ്യമായി പറന്നത്.
പരിശീലനത്തിന്റെ ഭാഗമായി അരമണിക്കൂര്‍ നേരം കെന്റകിയിലെ സൈനിക കേന്ദ്രമായ ഫോര്‍ട്ട് കാംപെല്ലില്‍ നിന്ന് ഹെലികോപ്റ്റര്‍ ഇങ്ങനെ പറന്നു. ഹെലികോപ്റ്ററില്‍ '210 സ്വിച്ച്' എന്ന് വിളിക്കപ്പെടുന്ന ഒരു സ്വിച്ച് ഉണ്ട്- ഡാര്‍പയോടൊപ്പം പദ്ധതിയില്‍ ഉള്‍പ്പെടുന്ന സികോര്‍സ്‌കി ഇന്നൊവേഷന്റെ ഡയറക്ടര്‍ ഇഗോര്‍ ചെറെപിന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമാനത്തില്‍ എത്ര പൈലറ്റുമാര്‍ ഉണ്ടെന്ന് സ്വിച്ച് സൂചിപ്പിക്കുന്നു; ആദ്യമായി അത് പൂജ്യത്തിലേക്ക് മാറി.
പറന്നുകൊണ്ടിരിക്കേ ഹെലികോപ്റ്ററിനെ പൂര്‍ണ്ണമായും കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലേക്ക് മാറ്റാനാകും. പറക്കുന്നതിനിടെ വിവിധ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. യുദ്ധമേഖലയിലും ദുരന്തമേഖലയിലും ഏറെ നിര്‍ണ്ണായകമായ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാവുന്ന വിധമാണ് രൂപകല്‍പ്പനയെന്നും ഡാര്‍പ അറിയിച്ചു. ഏറെ സുരക്ഷിതവും ആയാസരഹിതവുമാക്കി ഹെലികോപ്റ്റര്‍ യാത്രകളെ മാറ്റാന്‍ ഇതുവഴി സാധിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.