ആഭരണങ്ങള്‍ കുറയ്ക്കണം ;ഡ്യൂട്ടി ഫ്രീ ഷോപ്പ് സന്ദര്‍ശനവും വേണ്ട:ക്യാബിന്‍ ക്രൂവിന് പുതു നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ

ആഭരണങ്ങള്‍ കുറയ്ക്കണം ;ഡ്യൂട്ടി ഫ്രീ ഷോപ്പ് സന്ദര്‍ശനവും വേണ്ട:ക്യാബിന്‍ ക്രൂവിന് പുതു നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി:ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയതിനുശേഷം ക്യാബിന്‍ ക്രൂവിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കമ്പനി. ആഭരണങ്ങള്‍ പരമാവധി കുറയ്ക്കുക,ഡ്യൂട്ടി ഫ്രീ ഷോപ്പ് സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എയര്‍ ഇന്ത്യ ഇന്‍ഫ്ളൈറ്റ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വസുധ ചന്ദന ക്യാബിന്‍ ക്രൂവുമായി നടത്തിയ ആശയവിനിമയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കുകയെന്നതു മുന്‍നിര്‍ത്തിയാണ് ഏറ്റവും കുറഞ്ഞ ആഭരണങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്ന് വസുധ ചന്ദന പറഞ്ഞു.ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ കൃത്യസമയത്തിന്റെ കാര്യത്തില്‍ നിഷ്‌കര്‍ഷ പാലിക്കുമെന്ന് അവര്‍ അറിയിച്ചു.നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെ ജനുവരി 27 ന് ഏറ്റെടുത്തതു മുതല്‍, വിമാനക്കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്തി വരികയാണ്.

യൂണിഫോം നിബന്ധനകള്‍ ക്യാബിന്‍ ക്രൂ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ഇമ്മിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കയറാതെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകണം. ക്യാബിനിലെ എല്ലാ അംഗങ്ങളും ഉണ്ടെന്ന് ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. യാത്രക്കാരുടെ ബോര്‍ഡിങ് വേഗത്തിലാക്കാന്‍ അവരെ സഹായിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.എയര്‍ലൈന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന്് എയര്‍ ഇന്ത്യ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.