വിശുദ്ധ വാലന്റൈന്‍ അറിയുന്നതിന്‌

വിശുദ്ധ വാലന്റൈന്‍ അറിയുന്നതിന്‌

നൂറ്റാണ്ടുകളായി പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രതിവര്‍ഷ കലണ്ടറില്‍ ഫെബ്രുവരി 14ന്‌ ചതുരക്കളത്തിന്റെ രൂപമല്ല, ത്രസിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്താല്‍ തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തിന്റെ രൂപമാണ്‌. കാരണം, അതു സ്‌നേഹിക്കുന്നവരുടെ സുദിനമാണ്‌. ആ സുദിനത്തിന്റെ പേരാണു വലന്റൈന്‍സ്‌ ഡേ! സംസ്കാരത്തിന്റെ വച്ചുവാണിഭക്കടകളില്‍ മുന്നാം ലോകരാജ്യങ്ങള്‍ സസ്നേഹം കൈനീട്ടി വാങ്ങിക്കുട്ടുന്ന മധുരോദാരമായ ഒരാവേശമായി പരിണമിക്കുകയാണു വലന്റൈന്‍സ്‌ ദിനാഘോഷം. അതിന്റെ ശരിതെറ്റുകള്‍ ചികയുന്നതിനൊപ്പം ഈ ദിനാചരണത്തിന്റെ കാരണക്കാരെ പരിചയപ്പെടുന്നതും നല്ലതാണ്‌.

കൂടുംബം എന്ന ദൈവാനുഗ്രഹത്തിന്റെ വിതരണക്കാരനായ ഒരു ക്രിസ്തീയ പുരോഹിതശ്രേ ഷ്ഠനായിരുന്നു വലന്റൈന്‍ എന്നാണു ചരിതം പറയുന്നത്‌. എ.ഡി ആദ്യനുറ്റാണ്ടുകളില്‍ റോമന്‍ ഭരണകാലത്തു ക്രിസ്തുമതവിശ്വാസികളെ അതിക്രുരമായി പീഡിപ്പിച്ചിരുന്നു. പടയാളികള്‍ക്കു വിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ ബിഷപ്‌ വലന്റൈന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കാരണം പടയാളികള്‍ക്കു വിവാഹം നിഷിദ്ധമായിരുന്നു. ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം ജയിലര്‍ അസ്തേ രിയസിന്റെ മകളെ മാരകരോഗത്തില്‍നിന്നു സുഖപ്പെടുത്തി. തുക്കുമരത്തിലേക്കു പോകുന്നതിനു മുമ്പ്‌ അദ്ദേഹം അവള്‍ക്ക്‌ ഒരു യാത്രാവന്ദനം എഴുതി - ഫ്രം യുവര്‍ വലന്റൈന്‍. ആ സ്‌നേഹാക്ഷരങ്ങളുടെ എഴുത്തുവഴി, ചരിത്രം ഏറ്റുവാങ്ങിയപ്പോള്‍, വലന്റൈന്‍ എന്നതു സ്‌നേഹിതന്റെ പര്യായമായി.

ക്രി്സ്ത്യന്‍ പാരമ്പര്യത്തില്‍ ഒന്നിലേറെ വിശുദ്ധര്‍ക്കു വലന്റൈന്‍ എന്ന പേരുണ്ട്‌. റോമിലെ വിശുദ്ധ വലന്റൈന്‍, ടേര്‍നിയിലെ വിശുദ്ധ വലന്റൈന്‍, ആഫ്ഫിക്കയിലെ വിശുദ്ധ വലന്റൈന്‍ എന്നിങ്ങനെ. സ്‌നേഹിതര്‍ തമ്മില്‍ സ്വന്തം കൈപ്പടയിലുള്ള പ്രണയപദങ്ങള്‍ കൈമാറിയ കാലത്തു നിന്നു മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഹൃദയാകൃതിയിലുള്ള ആശംസാകാര്‍ഡുകളുടെ ആഗോളവിപണിയിലെ ഉപഭോക്താക്കള്‍ മാത്രമായി ചുരുങ്ങുകയാണ്‌ ഉത്തരാധുനിക സുഹൃത്തുക്കള്‍.

വിവാഹബന്ധം നിഷേധിക്കപ്പെട്ടിരുന്ന പട്ടാളക്കാര്‍ക്കു വിവാഹകര്‍മം നടത്തിക്കൊടുക്കുന്ന കാര്‍മികനായിരുന്നു ചരിത്രം വെളിപ്പെടുത്തുന്ന വിശുദ്ധ വാലന്റൈന്‍! എന്നാല്‍, വലന്റൈന്‍ദിനാ ഘോഷം ഇന്നു കുടംബബന്ധങ്ങള്‍ ദൃഡമമാക്കുകയാണോ, അതോ യുവജനങ്ങളും കൗമാരക്കാരും അവരുടെ മാതാപിതാക്കളും സഹോദരങ്ങളും അറിയാതെ അപരിചിത സൌഹൃദങ്ങള്‍ വളര്‍ത്തി കുടുംബ ബന്ധങ്ങള്‍ കുട്ടിച്ചോറാക്കുകയാണോ, എന്നു പഠിക്കേണ്ടിയിരിക്കുന്നു.സുഖപ്പെടുത്തുന്ന സ്നേഹിതന്‍ മാത്രമല്ല, പല രാഷ്ട്രങ്ങളുടെയും തനതു സംസ്കാരത്തിന്റെ വിശുദ്ധിക്കു രോഗം വരുത്തുന്ന കപട  സൗഹൃദത്തിന്റെ പര്യായവുമായിമാറിയിട്ടുണ്ട്‌ വാലന്റൈന്‍  എന്ന നാമം!

ബിഷപ്‌ വാലന്റൈന്‍ പങ്കുവച്ച സ്നേഹം സുഖപ്പെടുത്തുന്ന സ്‌നേഹമാണ്‌. മുറിവുകള്‍ പരസ്പരം ഉണക്കുന്നതാണു യഥാര്‍ഥ സ്‌നേഹം. സൗഹൃദത്തിന്റെ ആയുസ്‌ സഖ്യദായകമായ സ്നേഹത്തിലാണ്‌. ഹൃദയബന്ധങ്ങള്‍ക്കു മുറിവേറ്റാല്‍ ആ ബന്ധം അറ്റുപോകും. ഇന്ന് വാല ന്റൈന്‍സ്‌ വെറും പുവാലന്റൈന്‍സ്‌ ആയി മാറുകയല്ലേ? വിശുദ്ധ വാലന്റൈന്‍, ഇതറിയുന്നുണ്ടോ, ആവോ...

ഇന്ന് കൗമാരവും യൗവനവും മുറിവേല്‍ക്കുന്നതു സൗഹൃദത്തിന്റെ പേരിലാണ്‌. കപട സൗ ഹൃദത്തിന്റ മൊത്തക്കച്ചവടക്കാര്‍ പ്രണയച്ചന്തകളില്‍ വച്ചുവാണിഭം നടത്തുന്നതു സുഹൃത്തുക്കളുടെ മാനമാണ്‌ എന്നു തിരിച്ചറിയുന്നിടത്തു വലന്റൈന്‍, താങ്കള്‍ മാനക്കേടിന്റെ വാതിലാകുന്നു! സുഖപ്പെടുത്തുന്ന സൗഹൃദത്തിന്റെ ചിഹ്നമായ താങ്കളുടെ പേരില്‍ ഇന്നു രക്തബന്ധങ്ങള്‍ക്കും അയല്‍പക്ക ബന്ധങ്ങള്‍ക്കും പലപ്പോഴും മുറിവേല്‍ക്കുന്നു. അഭിമാനവും ആത്മവിശ്വാസവും ആക്രമിക്കപ്പെടുന്നു. നിരത്തിലോടുന്ന വാഹനങ്ങളിലും ആര്‍ത്തി നര്‍ത്തനമാടുന്ന നിശാശാലകളിലും മാത്രമല്ല, കലാലയങ്ങളിലും ക്ലാസ്മുറികളില്‍പ്പോലും പുവാലന്റൈന്‍സ്‌ മുറിവുകള്‍ വില്‍ക്കുന്നു.

വിശുദ്ധ വാലന്റൈന്‍, സൗഹൃദം എന്നതു പരസ്പരം നൽകുന്ന കാവലാണെന്നും, സ്നേഹം
എന്നതു ജീവിക്കാന്‍ കൊതിപ്പിക്കലാണെന്നും ഇന്നിന്റെ മക്കളെ അങ്ങു പഠിപ്പിക്കുമോ?

ഒറ്റരുത്‌, ഒറ്റയാക്കരുത്

എനിക്ക്‌ സൂര്യനാവേണ്ട, ഞാനൊറ്റയായിപ്പോയി എന്ന സൂര്യഗദ്ഗദം കേട്ടിട്ടുണ്ടോ; എനിക്കു ചന്ദ്രനാവേണ്ട ഞാനേകനായിപ്പോയി എന്ന ചനദ്രനൊമ്പരമറിഞ്ഞിട്ടുണ്ടോ? ഏറ്റവും വലിയവനാ ണെങ്കിലും ഹിമാലയവും ഒറ്റയാണ്‌. മണ്ണിലും വിണ്ണിലും ആരും കൊതിക്കുന്ന അനുഭവമാണ്‌ സമാന മനസുകളുടെ കൂട്ട്‌. ആകാശഗംഗയുടെ അനന്തവിഹായസില്‍ പ്രകാശരശ്മികളുടെ കരാംഗുലി കള്‍കോര്‍ത്ത്‌ സ്‌നേഹാശ്ലേഷിതരായി പ്രത്യക്ഷപ്പെടുന്ന താരകജാലങ്ങളുടെ ഹൃദയസൌഹ്ൃദം നമുക്ക്‌ അദ്ഭുതമല്ലേ? നീലവാനിലെ വെണ്‍മേഘശകലങ്ങളും പാറിപ്പറക്കുന്ന പറവകളുമെല്ലാം കൂട്ടമായി കൂട്ടുകാരായി സ്വയം അവതരിപ്പിക്കുകയാണ്‌. ഒരു പൂമാത്രം പൂക്കുന്ന ചെടിയേക്കാള്‍ ഒത്തിരി പൂക്കള്‍ ഒന്നിച്ചു വിരിയുന്ന പുക്കൂലകളും ഒരായിരം പുക്കള്‍ പുഞ്ചിരിക്കുന്ന പുമരങ്ങളുമല്ലേ, പ്രകൃതിയുടെ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നത്‌? പൂച്ചെടികള്‍ മാത്രമല്ല, കണ്ണിമാങ്ങകള്‍ വിരിയുന്ന മാവുകളും കന്നി കായ്ച്ചുലയുന്ന പ്ലാവുകളും കതിര്‍ക്കുലകളില്‍ ഇളനീര്‍ക്കുടങ്ങളായി പെരുകുന്ന കേരസമൃദ്ധിയും പൂവനും ചുണ്ടനും ചുണ്ടിലാനും കദളിയും നേന്ത്രക്കായുമായി ന്രേതഭംഗിയുലാവുന്ന വാഴപ്പഴക്കൂട്ടങ്ങളുമെല്ലാം ഒറ്റയല്ല, ഈ പ്രപഞ്ചത്തിലൊന്നും എന്ന്‌ നമ്മെ ഓര്‍മിപ്പി ക്കുന്നു.

ഒരുമിച്ചു വളരാം, ഒരുമിച്ചു വളര്‍ത്താം എന്നതാണ്‌ മനുഷ്യനും ജന്തു സസ്യജാലങ്ങളും ഈ ജീവലോകത്തിനു നല്കുന്ന സന്ദേശം. അതിനാല്‍ത്തന്നെ നല്ല കൂട്ടുകാരുടെ സാന്നിധ്യവും പിന്തുണയും നേടി ആരോഗ്യമുള്ള സൗഹൃദവലയത്തിന്റെ കാവലില്‍ സുരക്ഷിതത്വം നുകര്‍ന്ന്‌ ഈ ജന്മം സാര്‍ഥകമാക്കാന്‍ മനുഷ്യരേവര്‍ക്കും കടമയുണ്ട്‌. ആ ചങ്ങാത്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌ ഫെബ്രുവരി 14 വാലന്റൈന്‍സ്‌ ദിനമെന്ന്‌ എനിക്കു തോന്നുന്നു.വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സംസ്കാരങ്ങളും രാജ്യങ്ങളും തമ്മിലും ഭാഷകളും വേഷങ്ങളും തമ്മിലും കൈകോര്‍ത്തു വളര്‍ത്തിയതാണ്‌ ഇന്നോളമുള്ള മാനവികതയുടെ ചരിത്രം. ഈ സൌഹൃദം എന്നത്‌ പരസ്പരമുള്ള പങ്കുവയ്പാണ്‌.

“ഞാന്‍മുലം നീ ജീവിക്കുക" എന്ന പാരസ്പര്യമാണ്‌ എല്ലാ കൂട്ടിന്റെയും നിറക്കൂട്ടുകള്‍.

വാലന്റൈന്‍സ്‌ ദിനം ചങ്ങാതിയുടെ വിരല്‍കോര്‍ത്ത്‌ ചപലമായ ചടുവാക്കുകള്‍ മൊഴിയാനുള്ള ദിനമല്ല. നവമാധ്യമങ്ങളുടെ സ്വകാര്യസാധ്യതകളില്‍ തുള്ളിയാര്‍ക്കാനുള്ള നേരവുമല്ല. മനു ഷ്യനെ സ്വന്തമാക്കുമ്പോള്‍ത്തന്നെ, മുറ്റത്തുനില്‍ക്കുന്ന പുവിനും ചുറ്റിക്കളിക്കുന്ന കിടാവിനും തൊടി യില്‍ത്തളിര്‍ക്കുന്ന തരുവിനും തോട്ടില്‍പ്പുളയ്ക്കുന്ന മിനിനും മണ്ണിന്റെ മനസു തുളുമ്പുന്ന അരുവി കള്‍ക്കും ഇനി കൂട്ടിനു ഞാനുണ്ട്‌ എന്ന പരസ്യപ്രഖ്യാപനത്തിനുള്ള സുദിനമാണത്‌.

ഓരോ സൌഹൃദവും സ്വന്തം ഉള്ളില്‍ ഭയക്കുന്ന ഒരു നോവുണ്ട്‌. ഞാന്‍ ഒറ്റയാകുമോ? ഞാന്‍ ഒറ്റിക്കൊടുക്കപ്പെടുമോ? മനുഷ്യസൌഹൃദത്തിനുമുണ്ട്‌ ജീവജാലങ്ങള്‍ക്കുമുണ്ട്‌. ഓര്‍ക്കുക, ആരേയും ഒറ്റയാക്കാത്തവര്‍ ഒരിക്കലും ഒറ്റപ്പെടുന്നില്ല. ആരേയും ഒറ്റിക്കൊടുക്കാത്തവര്‍ ഒരിക്കലും പറ്റിക്കപ്പെടുന്നുമില്ല. അപരനു കാവലാവുക, എന്ന ജന്മനിയോഗം ഈ പ്രപഞ്ചത്തോടു പങ്കുവയ്ക്കുന്നവ രെല്ലാം കാലത്തിന്റെ പ്രിയ ചങ്ങാതിമാരാണ്‌. നമുക്ക്‌ ഒരാളുടെ മാത്രമല്ല, ഒരു കാലത്തിന്റെതന്നെ സ്നേഹിതരാകാം. മനുഷ്യത്വത്തെ ആശ്ശേഷിക്കാം. മാനവികതയെപ്പുണരാം. ഏവര്‍ക്കും അര്‍ത്ഥ പൂര്‍ണമായ സൌഹൃദദിനാശംസകള്‍!


ഫാ റോയ്എം കണ്ണൻചിറ സി എം ഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍നിന്ന്‌

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.