ഉക്രെയ്ന്‍ വിഷയത്തില്‍ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടി പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഉക്രെയ്ന്‍ വിഷയത്തില്‍ കന്യകാമറിയത്തിന്റെ  മാധ്യസ്ഥ സഹായം തേടി പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യയില്‍ നിന്ന് ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്ന ഭീതിയില്‍ ഉക്രെയ്ന്‍ വിടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക മധ്യസ്ഥതാ സഹായം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്നില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത വളരെ ആശങ്കാജനകമാണെന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഭക്തജനങ്ങളോടു സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു.

സമാധാനത്തിനായി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തതോടൊപ്പം അനുരഞ്ജനത്തിനുള്ള ഒരു വഴിയും ഒഴിവാക്കരുതെന്ന് രാഷ്ട്രീയ നേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.'കന്യാമറിയത്തിന്റെ മദ്ധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസ്സാക്ഷിക്കും വിഷയം ഞാന്‍ ഭരമേല്‍പ്പിക്കുന്നു. നമുക്ക് നിശബ്ദമായി പ്രാര്‍ത്ഥിക്കാം.'

ഉക്രെയ്ന്‍ അധിനിവേശം 'വ്യാപകമായ മനുഷ്യ ദുരിതത്തിന്' കാരണമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനു മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ബൈഡനും പുടിനും തമ്മില്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചെങ്കിലും യൂറോപ്പിലെ ആസന്നമായ യുദ്ധത്തിന്റെ ഭീഷണി കുറയ്ക്കാന്‍ വഴി തെളിഞ്ഞില്ലെന്ന നിരീക്ഷണമാണ് വൈറ്റ് ഹൗസിനുള്ളത്.

ഇതിനിടെ റഷ്യയുടെ 150,000 സൈനികര്‍ ഉക്രെയ്ന് ചുറ്റും തമ്പടിച്ചിട്ടുണ്ടെന്ന് നോര്‍വീജിയന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി വൈസ് അഡ്മിറല്‍ നില്‍സ് ആന്‍ഡ്രിയാസ് സ്റ്റെന്‍സോണ്‍സ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉക്രെയ്‌നും യു.എസും കണക്കാക്കിയിരുന്നതിനേക്കാള്‍ വളരെ കൂടുതലാണീ സംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.