ടോറന്റോ: ചൈനയുടെ അധിനിവേശത്തില്‍ സ്വന്തം മാതൃഭൂമി നഷ്ടപ്പട്ട ടിബറ്റന്‍ ജനത വിവിധ ലോകരാജ്യങ്ങളില്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി കാനഡിലെ ടൊറന്റോയില്‍ കാര്‍ റാലിയും പാരീസില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും നടത്തി. 109-ാം സ്വാതന്ത്ര്യദിനമാണ് പ്രവാസികളായ ടിബറ്റന്‍ സമൂഹം വ്യത്യസ്തമായ രീതികളില്‍ ആചരിക്കുന്നത്.
ചൈനയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്ന പ്ലക്കാര്‍ഡുകളേന്തിയായിരുന്നു കാര്‍ റാലിയും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും.ടൊറന്റോയിലെ 1624 ക്വീന്‍ സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച റാലി ചൈനീസ് എംബസിക്ക് മുന്നില്‍ സമാപിച്ചു. പാരീസിലെ ബാസില്ലെ ചത്വരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. ടിബറ്റിലെ ചൈനീസ് ക്രൂരതകള്‍ എണ്ണിപ്പറഞ്ഞു പ്രതിഷേധക്കാര്‍.
1913 ഫെബ്രുവരി 13 നാണ് പതിമൂന്നാമത്തെ ദലൈ ലാമ ടിബറ്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. 1950 ല്‍ ചൈന ടിബറ്റന്‍ മണ്ണില്‍ സൈനിക നീക്കം നടത്തി ആധിപത്യം സ്ഥാപിച്ചു. ടിബറ്റിന്റെ വടക്കന്‍ മേഖല നിലവില്‍ പൂര്‍ണ്ണമായും ബീജിംഗിന്റെ കൈവശമാണുള്ളത്.ഇപ്പോഴത്തെ ദലൈ ലാമ ഇന്ത്യയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.