പാലക്കാട്: ചെറാട് മല കയറിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ബാബുവിനൊപ്പം മല കയറി മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എന്നാൽ നേരത്തെ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫോറസ്റ്റ് ആക്‌ട് (27) പ്രകാരം ബാബുവിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തുകാരനായ രാധാകൃഷ്ണന്‍ എന്നൊരാള്‍ ചെറാട് മല കയറിയിരുന്നു. പിന്നാലെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ രാത്രിയോടെ കണ്ടെത്തി.
സമാന രീതിയില്‍ മറ്റു ചിലരും മല കയറാന്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ബാബു വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയിട്ടും ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് വ്യക്തമാക്കി മറ്റുള്ളവര്‍ ഭാവിയില്‍ രംഗത്തെത്തുന്നത് തടയുക എന്നതാണ് കേസെടുത്തതിന് പിന്നിലെ കാരണമായി പറയുന്നത്. ഇക്കാര്യം നിയമ പ്രശ്നമായി വരാന്‍ സാധ്യതയുണ്ടെന്ന വിലയിരത്തലും കേസെടുത്തതിന് പിന്നിലുണ്ട്.
വനത്തില്‍ അതിക്രമിച്ച് കയറിയാല്‍ കേസെടുക്കും എന്ന കീഴ്‌വഴക്കം ബാബുവിന്റെ കാര്യത്തിലും പാലിച്ചു എന്ന സന്ദേശം നല്‍കാനുമാണ് വനം വകുപ്പ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ച് വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുവിന്റെ വീട്ടിലെത്തി ബാബുവിനോടും കുടുംബാംഗങ്ങളോടും സംസാരിച്ച് കാര്യങ്ങള്‍ അവരെ ധരിപ്പിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം വനം വകുപ്പ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.