'ഡൗണ്‍ സിന്‍ഡ്രോം ' മൂലം സ്‌കൂളില്‍ വിലക്ക്; 11 കാരിക്ക് അകമ്പടിയായെത്തി ദുഃഖമകറ്റി രാഷ്ട്രത്തലവന്‍

 'ഡൗണ്‍ സിന്‍ഡ്രോം ' മൂലം സ്‌കൂളില്‍ വിലക്ക്; 11 കാരിക്ക് അകമ്പടിയായെത്തി ദുഃഖമകറ്റി രാഷ്ട്രത്തലവന്‍

സ്‌കോപ്‌ജെ: ഡൗണ്‍ സിന്‍ഡ്രോമിന്റെ പേരില്‍ സ്‌കൂളില്‍ നിന്നൊഴിവാക്കി വിട്ട 11 കാരിയുടെ രക്ഷയ്ക്ക് നേരിട്ടെത്തി രാഷ്ട്രത്തലവന്‍. റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മസഡോണിയയിലെ പ്രസിഡന്റ് സ്റ്റീവോ പെന്‍ഡറോവ്‌സ്‌കിയാണ് പുറന്തള്ളപ്പെട്ട കുട്ടിയെ കൈ പിടിച്ചു സ്‌കൂളിലേക്കു വീണ്ടുമെത്തിച്ചത്.സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതോടെ ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറി പ്രസിഡന്റ്.

ജനിതക വൈകല്യമുള്ള എംബ്ല അഡെമി അവഗണന നേരിടുന്നു എന്ന് അറിഞ്ഞാണ് സ്റ്റീവോ തന്നെ നേരിട്ടെത്തിയത്. കുഞ്ഞിന്റെ കൈ പിടിച്ച് അവളുടെ പ്രൈമറി സ്‌കൂളായ 'എഡിന്‍സ്റ്റ്വോ'യിലേക്കുള്ള നടത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും അവരെ ചേര്‍ത്തുപിടിക്കേണ്ടതാണ് രാജ്യത്തിന്റെ കടമയെന്നും കൊച്ചു യൂറോപ്യന്‍ രാജ്യത്തിന്റെ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. അത്തരം കുട്ടികളെ സമൂഹം ഉള്‍ക്കൊള്ളുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണിതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായം രേഖപ്പെടുത്തി.

https://www.instagram.com/stevopendarovski/?utm_source=ig_embed&ig_rid=c8710435-26c5-4c83-97e6-7646d289de22


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.