ഇന്ത്യാന: ഫിറ്റ്നസ് ചലഞ്ചിലൂടെ അമിതഭാരം കുറച്ച് ലോക ശ്രദ്ധനേടിയ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ 217 കിലോയില്‍ നിന്ന് 78 കിലോ ഭാരം കുറച്ച ലെക്സി റീഡ് ആണ് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.
ശരീരഭാരം അമിതമായി കുറഞ്ഞതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. യുഎസിലെ ഇന്ത്യാനയില്‍ നിന്നുള്ള ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറാണ് ലെക്സി.
ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ലെക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഭര്‍ത്താവ് ഡാനിയാണ് അറിയിച്ചത്.
ലെക്സിയുടെ അവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെ ഡാനി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെക്സിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലെക്സിയ്ക്ക് ക്ഷീണവും ശരീര തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും ഡാനി പറയുന്നു.
തന്റെ ശരീര ഭാരം കുറയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്താണ് ലെക്സി വൈറലായത്. 31കാരിയായ ലെക്സിയ്ക്ക് 217 കിലോ ഭാരം ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ശ്രമത്തില്‍ ഭാരം 78 കിലോയായി കുറച്ചിരുന്നു. ശരീരഭാരം കുറഞ്ഞപ്പോള്‍ ലെക്സിയുട ചര്‍മ്മം തൂങ്ങിക്കിടന്നിരുന്നു. തുടര്‍ന്ന് ഇത് നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.