മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റ്: ഗവർണർ

മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റ്: ഗവർണർ

തിരുവനന്തപുരം: ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാനിലെവിടെയും ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണ്. അങ്ങനെ വിശേഷിപ്പിക്കുന്നതിനു പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദം ഷാബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടും പിടുത്തം ഉപേക്ഷിക്കണം. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അത് സ്ത്രീകള്‍ ആദ്യം തിരിച്ചറിയണം' എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയന്‍ മനസ് ആണ് ഇന്നും ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹിജാബിനെ സിഖുകാരുടെ വസ്ത്രധാരണവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ഹിജാബ് വിവാദം സ്ത്രീകളെ വ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ പിന്നോട്ടടുപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീകളെ അടിച്ചമര്‍ത്താന്‍. ഹിജാബ് വിവാദം ഗൂഢാലോചനയുടെ ഭാഗം. പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയന്‍ മനസ് ഇന്നും ഉണ്ട്. മുസ്ലിം സ്ത്രീകളെ വീട്ടിലിരുത്താനുള്ള ശ്രമം ആണ് നടക്കുന്നത്.

ചരിത്രം പരിശോധിക്കുമ്പോള്‍ മു‍സ്‍ലിം സ്‍ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച്‌ വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്ന്' ഇതിന് മുൻപും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.