പിശാചുക്കളുമായി നിരന്തര സമരങ്ങള്‍ നടത്തിയ വിശുദ്ധ ജൂലിയാന

പിശാചുക്കളുമായി നിരന്തര സമരങ്ങള്‍ നടത്തിയ വിശുദ്ധ ജൂലിയാന

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 16

വേദപാരംഗതനായ ബീഡ് തന്റെ മാര്‍ട്ടിറോളജിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ''ജൂലിയാനയുടെ നടപടികള്‍'' എന്ന ഗ്രന്ഥത്തെ അവലംബമാക്കിയാണ് വിശുദ്ധ ജൂലിയാനയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നത്. പ്രസ്തുത ഗ്രന്ഥമനുസരിച്ച് ജൂലിയാന ജീവിച്ചിരുന്നത് നിക്കോഡൊമിയയിലാണ്. സെനറ്റര്‍ എലിയൂസിസുമായി വിവാഹം നിശ്ചയിച്ചിരിക്കുമ്പോഴാണ് അവളുടെ രക്തസാക്ഷിത്വം.

ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതീയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദന കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കുശേഷം അവളുടെ ശിരസ് ഛേദിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോഡൊമിയ വഴി വരികയും വിശുദ്ധയുടെ ഭൗതീക ശരീരം ഇറ്റലിയിലേക്ക് കൊണ്ടു പോവുകയും അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു.

ജൂലിയാനയുടെ നടപടി പുസ്തകത്തില്‍ പിശാചുക്കളുമായി അവള്‍ നടത്തിയ സമരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാലായിരിക്കണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു പിശാചിനെ ചങ്ങല കൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്.

ചിലര്‍ കൂമായിലെ ജൂലിയാനയെയും നിക്കോഡൊമിയയിലെ ജൂലിയാനയെയും വെവ്വേറെ വ്യക്തികളായി കാണാതെ രണ്ടുപേരുടെയും ജീവചരിത്രം കൂട്ടിക്കുഴച്ചിട്ടുണ്ട്. വിശുദ്ധരായ ജെറോമിന്റെയും ഗ്രിഗറിയുടെയും അഭിപ്രായ പ്രകാരം ജൂലിയാനയുടെ രക്തസാക്ഷിത്വം ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നാണ്.

ജാനുവാരിയ എന്ന ഒരു ഭക്ത സ്ത്രീ വിശുദ്ധ ജൂലിയാനയുടെ സ്തുതിക്കായി ഒരു ദേവാലയം നിര്‍മ്മിക്കുകയും അതില്‍ ജൂലിയാനയുടെ പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21 നുമാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കമ്പാനിയായിലെ അഗാനൂസ്

2. ബ്രേഷ്യാ ബിഷപ്പായ ഫൗസ്തിനൂസ്

3. ഈജിപ്തുകാരായ ഏലിയാസ് ജെറെമിയാസും ഇസയാസും സാമുവലും ദാനിയേലും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.