മാധ്യമ വിചാരണ നിരോധിക്കണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

 മാധ്യമ വിചാരണ നിരോധിക്കണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂര്‍ത്തിയാകുന്നതുവരെ മാധ്യമങ്ങള്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും. ദിലീപിന്റെ വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ടിട്ട് നാളെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംങിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികള്‍ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.