കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. രാത്രി 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുക. എട്ട് മാസത്തിനപ്പുറമുള്ള ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് ഈ പരമ്പര. ഇക്കാര്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ബാറ്റിംഗ് കോച്ച് വിക്രം രാത്തോറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി നടക്കുന്ന മത്സരങ്ങളെ പരീക്ഷണം എന്ന് പറയുന്നത് ശരിയല്ലെന്നും അത് യുവതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും രോഹിത് വ്യക്തമാക്കി.
പരീക്ഷണം എന്ന വാക്ക് തന്നെ പറഞ്ഞ് പറഞ്ഞ് കബളിപ്പിക്കലാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. അങ്ങനെ ടീമില്‍ ആവശ്യമുള്ള ഭാഗത്തെ വിടവുകള്‍ നികത്താന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം- രോഹിത് പറഞ്ഞു. കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും പോലുള്ള പ്രധാന താരങ്ങള്‍ക്ക് പരിക്ക് പറ്റിയത് ദൗര്‍ഭാഗ്യകരമാണെന്നും എല്ലാവരേയും ഒന്നിച്ച് കിട്ടിയാലേ ആര്‍ക്കൊക്കെ എന്തൊക്കെ റോളുകള്‍ നല്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂവെന്ന് റാത്തോര്‍ ചൂണ്ടിക്കാട്ടി.
മറുവശത്ത് ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയപോലെ ട്വന്റി-20കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ട്വന്റി-20 വളരെ ശക്തമായ ടീമാണ് വിന്‍ഡീസിന്റേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.