റഷ്യന്‍ അധിനിവേശ ഭീഷണിക്കിടെ സൈബര്‍ ആക്രമണത്തില്‍ നട്ടം തിരിഞ്ഞ് ഉക്രെയ്ന്‍

റഷ്യന്‍ അധിനിവേശ ഭീഷണിക്കിടെ സൈബര്‍ ആക്രമണത്തില്‍ നട്ടം തിരിഞ്ഞ് ഉക്രെയ്ന്‍

കീവ്: റഷ്യന്‍ അധിനിവേശ ഭീഷണിയെച്ചൊല്ലി പിരിമുറുക്കം നിലനില്‍ക്കുന്നതിനിടെ സൈനിക വെബ്സൈറ്റുകള്‍ക്കും ബാങ്കുകള്‍ക്കും നേരെയുണ്ടായ സൈബര്‍ ആക്രമണ പരമ്പരയില്‍ നട്ടം തിരിഞ്ഞ് ഉക്രെയ്ന്‍. പ്രതിരോധ മന്ത്രാലയവും ഇതുമൂലം ബുദ്ധിമുട്ടി. തുടര്‍ന്ന് സൈറ്റുകള്‍ ഓഫ്ലൈനാക്കിയാതായി ഉക്രേനിയന്‍ അധികൃതര്‍ പറഞ്ഞു.

ആക്രമണം നടത്തിയവരെ കുറിച്ചു വിവരങ്ങളില്ല.പ്രതിരോധ, വിദേശ, സാംസ്‌കാരിക മന്ത്രാലയങ്ങളും ഉക്രെയ്‌നിലെ ഏറ്റവും വലിയ രണ്ട് സ്റ്റേറ്റ് ബാങ്കുകളും ഉള്‍പ്പെടെ കുറഞ്ഞത് 10 ഉക്രേനിയന്‍ വെബ്സൈറ്റുകളെങ്കിലും ഇതേ തുടര്‍ന്ന് ലഭ്യമല്ലാതായി.എന്നാല്‍ ഈ സൈബര്‍ ആക്രമണങ്ങള്‍ താരതമ്യേന കൂടുതല്‍ ഗുരുതരവും ദോഷകരവുമായ സൈബര്‍ കുഴപ്പങ്ങള്‍ക്ക് കാരണമായതായുള്ള സൂചന ഇതുവരെ ഇല്ല.

ആക്രമണത്തിന്റെ കൂടുതല്‍ വിദാംശങ്ങള്‍ തങ്ങളുടെ കൈയില്‍ ഇല്ലെന്ന് ഉക്രേനിയന്‍ സൈബര്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ വിക്ടര്‍ സോറ പറഞ്ഞു.ആക്രമണം ഉക്രെയ്‌നിന്റെ സൈനിക സേനയുടെ ആശയവിനിമയത്തെയും ബാധിച്ചിട്ടില്ല.സൈബര്‍ ആക്രമണകാരികളെ ഒഴിവാക്കാനും സേവനങ്ങള്‍ വീണ്ടെടുക്കാനും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റുകളിലും ബാങ്കുകളുടെ ആപ്പുകളിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിക്ഷേപകരുടെ ഫണ്ടുകള്‍ക്ക് ഒരു ഭീഷണിയുമില്ലെന്ന് ഉക്രേനിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.