കീവ്: ഉക്രെയ്‌നില്‍ യുദ്ധഭീതി ഒഴിയുന്നതായി സൂചന. അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു. ക്രൈമിയയില്‍ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ സേനാപിന്മാറ്റത്തെ സംശയത്തോടെ കാണുന്ന അമേരിക്കയ്ക്കുള്ള മറുപടിയായാണ് റഷ്യ ദൃശ്യം പുറത്തുവിട്ടത്. എന്നാല്‍ റഷ്യയുടെ സൈനിക പിന്‍മാറ്റം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ഉക്രെയ്ന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
സൈനികര്‍ ക്യാമ്പുകളിലേക്കു മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് റഷ്യന്‍ ദേശീയ ചാനല്‍ പുറത്തുവിട്ടത്. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയില്‍ നിന്ന് റെയില്‍ മാര്‍ഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
നാറ്റോ സഖ്യത്തിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന റഷ്യ, ഭാഗികമായ സേനാ പിന്‍മാറ്റം താല്‍കാലികമാണെന്ന സൂചന നല്‍കി. അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. റഷ്യ ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന വാദവുമായി ജര്‍മനി രംഗത്തെത്തിയതോടെ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാല്‍ ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന നിലപാടിലാണ് അമേരിക്ക.
അതിനിടെ സൈബര്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിന് പിന്നില്‍ റഷ്യയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചെങ്കിലും റഷ്യ പ്രതികരിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.