ടൊറന്റോ: പുതിയ കുടിയേറ്റ നയവുമായി കാനഡ. ഇത് ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. സ്വന്തം ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവര്‍ഷം സ്വീകരിക്കുന്ന നയം തുടരും. ഇതനുസരിച്ച് 2022ല്‍ സ്ഥിരതാമസാനുമതി (പിആര്‍) കിട്ടുന്നത് 4,31,645 പേര്‍ക്കായിരിക്കും.
2023ല്‍ 4,47,055, 2024ല്‍ 4,51,000 എന്നിങ്ങനെയും. 2024ല്‍ 4,75,000 വരെ ഉയര്‍ന്നേക്കാമെന്നാണ് സൂചന. കുടിയേറ്റകാര്യ മന്ത്രി സീന്‍ ഫ്രേസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ കുടിയേറ്റക്കാരില്‍ 60 ശതമാനവും ഇന്ത്യക്കാരാണ്.
കോവിഡ് മൂലം, പിആര്‍ കാര്‍ഡ് ലഭിച്ചവരുടെ എണ്ണം 2020ല്‍ 1,84,606 ആയി കുറഞ്ഞിരുന്നു. ഇതില്‍ 42,876 പേര്‍ (23%) ഇന്ത്യക്കാരാണ്. തൊട്ടു പിന്നിലുള്ളത് ചൈനക്കാരാണ് 16,535. 2019ല്‍ 85,593 ഇന്ത്യക്കാര്‍ക്കാണ് കാനഡയില്‍ പിആര്‍ ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.