4000 പോര്‍ഷെ കാറുകള്‍ കയറ്റി വന്ന കാര്‍ഗോ കപ്പലിനു തീ പിടിച്ചു; ദുരന്തമൊഴിവാക്കി പോര്‍ച്ചുഗീസ് നാവികസേന

4000 പോര്‍ഷെ കാറുകള്‍ കയറ്റി വന്ന കാര്‍ഗോ കപ്പലിനു തീ പിടിച്ചു; ദുരന്തമൊഴിവാക്കി പോര്‍ച്ചുഗീസ് നാവികസേന

ബെര്‍ലിന്‍:ജര്‍മ്മനിയിലെ ഫാക്ടറിയില്‍ നിന്നിറക്കിയ 4000 പോര്‍ഷെ കാറുകള്‍ കയറ്റി വന്ന കാര്‍ഗോ കപ്പലിനു തീപിടിച്ചെങ്കിലും പോര്‍ച്ചുഗീസ് നാവികസേനയുടെ അടിയന്തര ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി. എംഡനില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ റോഡ് ഐലന്‍ഡിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് കാര്‍ഗോയ്ക്ക് തീപിടിച്ചത്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുവിലെത്തിയപ്പോള്‍ കപ്പലില്‍ നിന്ന് അഗ്നിബാധ സൂചിപ്പിക്കുന്ന അപായമണി മുഴങ്ങിയതായി ജീവനക്കാര്‍ പറഞ്ഞു. അലാറം കേട്ട് സമുദ്രത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോര്‍ച്ചുഗീസ് നാവികസേനാ ഉദ്യോഗസ്ഥരാണ് ഉടനെത്തി തീയണച്ചത്.നാവികസേനയ്ക്ക് പുറമെ, പോര്‍ച്ചുഗീസ് വ്യോമസേന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിലെ 22 ജീവനക്കാരെ സുരക്ഷിതമായി കരയില്‍ എത്തിച്ചു. കാര്‍ഗോയിലുണ്ടായിരുന്ന കാറുകളുടെ കാര്യത്തില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. പോര്‍ഷെ കാറുകള്‍ക്ക് പുറമെ, ഫോക്സ് വാഗണിന്റെ കുറച്ചു വാഹനങ്ങളും കാര്‍ഗോയിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അവര്‍ ബുക്ക് ചെയ്ത വാഹനം ലഭിക്കാന്‍ കാലതാമസം നേരിടും. ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വാഹന നിര്‍മ്മാതാക്കളും കാര്‍ഗോ അധികൃതരും അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.