സ്ട്രോബെറിയെ മത്തങ്ങാപ്പരുവത്തില്‍ വളര്‍ത്തിയെടുത്ത് ഗിന്നസിലെത്തിച്ച് ഇസ്രായേലിലെ കാര്‍ഷിക ഗവേഷകന്‍

 സ്ട്രോബെറിയെ മത്തങ്ങാപ്പരുവത്തില്‍ വളര്‍ത്തിയെടുത്ത് ഗിന്നസിലെത്തിച്ച് ഇസ്രായേലിലെ കാര്‍ഷിക ഗവേഷകന്‍

ജെറുസലേം:ഇത്തിരിക്കുഞ്ഞന്റെ സാധാരണ രൂപം മാറ്റി മത്തങ്ങാപ്പരുവത്തില്‍ വളര്‍ത്തിയ 'ഹെവി വെയ്റ്റ്' സ്ട്രോബെറിക്ക് ലോക റെക്കോര്‍ഡില്‍ ഇടം നേടിക്കൊടുത്ത് ഇസ്രായേല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (എആര്‍ഒ) ഗവേഷകന്‍. ഗിന്നസില്‍ സ്ഥാനം പിടിച്ച ഈ ബെറിയ്ക്ക് 289 ഗ്രാമാണ് ഭാരം.

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയ്ക്കുള്ള റെക്കോര്‍ഡാണ് ഇസ്രായേലില്‍ നിന്നുള്ള പഴത്തിനു ലഭിച്ചത്. ഈ സ്ട്രോബെറിയ്ക്ക് 18 സെന്റീമീറ്റര്‍ നീളവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുണ്ട്. സാധാരണ ഗതിയില്‍ 20-30 ഗ്രാം വരെയാണ് ഭാരവെയ്ക്കുന്നത്. സ്വാദ് കൊണ്ട് ആളുകളുടെ മനം കീഴടക്കിയ ഈ കുഞ്ഞന്‍, ഇപ്പോള്‍ വലുപ്പം കൊണ്ട് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.

ഐലാന്‍ ഇനത്തില്‍പെട്ട സ്ട്രോബെറിയാണ് ഗിന്നസില്‍ കയറിയത്. ഇസ്രായേലിലെ കാഡിമ-സോറനില്‍ സ്ഥിതി ചെയ്യുന്ന 'സ്ട്രോബെറി ഇന്‍ ദി ഫീല്‍ഡ്' എന്ന കുടുംബ വ്യവസായ സംരംഭകയായ ഏരിയലാണ് ഇത് വളര്‍ത്തിയത്. താരതമ്യേന മറ്റ് സ്ട്രോബെറികളില്‍ നിന്നും അധികമായി വലുപ്പം വെയ്ക്കുന്ന ഇനമാണ് ഐലാന്‍. ഇസ്രായേല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (എആര്‍ഒ) ഗവേഷകനായ ഡോ.നിര്‍ ദായിയാണ് ടെല്‍-അവീവിനടുത്തെ ബെറ്റ്-ദാഗനിലുള്ള എആര്‍ഒ വോള്‍ക്കാനി സെന്ററില്‍ ഐലാന്‍ ഇനം സ്ട്രോബെറി ആദ്യമായി വളര്‍ത്തിയത്.

ഐലാന്‍ ഇനത്തില്‍പ്പെട്ട ഒന്നിലധികം സ്ട്രോബെറികള്‍ കൂടിച്ചേര്‍ന്നാണ് ഇത്രയും വലിയ ഒറ്റപ്പഴമായി മാറിയതെന്ന് ഏരിയല്‍ പറയുന്നു. 2015ല്‍ ജപ്പാനില്‍ നിന്നുള്ള ഒരു കര്‍ഷക വളര്‍ത്തിയ സ്ട്രോബെറിയുടെ റെക്കോര്‍ഡാണ് ഈ ഐലാന്‍ ഇനം തകര്‍ത്തത്. അതിന്റെ ഭാരം 250 ഗ്രാമായിരുന്നു.കാഴ്ചയ്ക്കു ചെറുതെങ്കിലും സ്വാദിന്റെ കാര്യത്തില്‍ കേമനാണ് വിദേശി പഴമായ സ്ട്രോബെറി. ഈ ഫ്‌ളേവറിലുള്ള ഐസ്‌ക്രീം, ഷേയ്ക്ക്, മിഠായികള്‍ എന്നിവയെല്ലാം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ അധികം ഇഷ്ടപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.