ഡീസല്‍ വില ലിറ്ററിന് 6.73 രൂപ കൂടും; കെ.എസ്.ആര്‍.ടി.സിക്ക് വന്‍ തിരിച്ചടി

ഡീസല്‍ വില ലിറ്ററിന് 6.73 രൂപ കൂടും; കെ.എസ്.ആര്‍.ടി.സിക്ക് വന്‍ തിരിച്ചടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്കുള്ള ഡീസല്‍ വില വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയാണ് വര്‍ധിപ്പിച്ചത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസല്‍ 98.15 രൂപയ്ക്കാണ് ഇനി കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കുക. സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഈ വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത് അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ്. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പുതിയ വില വര്‍ധനവ് പ്രകാരം ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആര്‍.സിക്ക് വന്നു ചേരുക.

ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാന്‍ വേണ്ടി മാത്രം കെ.എസ്.ആര്‍.ടി.സി അധികമായി ചിലവാക്കേണ്ടി വരും. ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമായിരിക്കും ഈ വിലവര്‍ധനവ് ബാധിക്കുക.

നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഈ വില വര്‍ധനവ് വലിയ തിരിച്ചടിയാവും എന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.