ഓറഞ്ച് തൊലി ഇനി വെറുതെ കളയേണ്ട ; വളമുണ്ടാക്കാം കീടങ്ങളെയും തുരത്താം

ഓറഞ്ച് തൊലി ഇനി വെറുതെ കളയേണ്ട ; വളമുണ്ടാക്കാം കീടങ്ങളെയും തുരത്താം

ഓറഞ്ചിന്റെ തൊലി ഇനി വെറുതെ വലിച്ചെറിഞ്ഞു കളയേണ്ട. ഓറഞ്ച് തൊലി ഉപയോഗിച്ച് മികച്ച വളവും കീടനാശിനിയുമുണ്ടാക്കാൻ സാധിക്കും. അവ പച്ചക്കറികൾ തഴച്ചുവളരുന്നതിനും സഹായകമാവുകയും ചെയ്യും.

ഓറഞ്ച് തൊലിയിൽ നിന്ന് ഉണ്ടാകുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകൾ, ഈച്ച്, മുഞ്ഞ, പ്രാണികൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു. ഇവയ്ക്കുപുറമേ ചെടികൾക്ക് ആവശ്യമായ പോഷകവും പ്രധാനം ചെയ്യുന്നു.

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം, മഗ്നീഷ്യം, കോപ്പർ, സൾഫർ എന്നിവയെല്ലാം ഓറഞ്ച് തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്നു. വളർച്ചയെ പരിപോഷിപ്പിക്കുന്നു ഓറഞ്ച് തൊലി ഒരേസമയം കീടനാശിനിയും വളർച്ചയ്ക്കുള്ള വളവുമാണ്.


ഓറഞ്ച് തൊലി ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഇടുക. തൊലികൾ മുങ്ങുന്ന പാകത്തിന് വെള്ളം ഒഴിക്കുക. രണ്ടു മൂന്നു ദിവസത്തിനു ശേഷം ഈ തൊലികൾ പിഴിഞ്ഞെടുക്കുക. ഇത് മികച്ച ജൈവവളമാണ്. ചെടികളുടെ ഇലകളിലും ചുവട്ടിലും തണ്ടിലും എല്ലാം നേരിട്ട് തളിച്ചു കൊടുക്കാം. ലായിനിക്ക് കട്ടി കൂടുതലാണെങ്കിൽ കുറച്ചു വെള്ളം ചേർക്കുന്നത് നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.