ന്യൂയോർക്ക് : വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ചൊവ്വാഴ്ച വൈകിട്ട് യുണൈറ്റഡ് അപ്പീൽ കോടതിയിൽ ടിക് ടോക്ക് വിൽക്കണമെന്ന ട്രംപ് ഭരണകൂട ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജി നൽകി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് 14 നു പുറപ്പെടുവിച്ച ഉത്തരവിൽ 90 ദിവസത്തിനുള്ളിൽ ആപ്ലിക്കേഷൻ അമേരിക്കൻ കമ്പനിക്കു വിറ്റൊഴിയുവാൻ ബൈറ്റ്ഡാൻസിന് നിർദ്ദേശം നൽകി. യുഎസ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈന സർക്കാരിന് ലഭിക്കുമെന്നതിനാൽ ദേശീയ സുരക്ഷക്കു ഭീഷണിയാണ് ചൈനീസ് ടിക്ക് ടോക്ക് എന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. യുഎസിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്ക് ഈ ആരോപണങ്ങൾ നിഷേധിക്കുന്നു.
യുഎസ് അപ്പീൽ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ, ബൈറ്റ്‌ഡാൻസ്, വിഭജന ഉത്തരവ് കോടതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ടിക് ടോക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്ന യുഎസ് ഏജൻസിയുടെ ഉത്തരവും കണ്ടെത്തലും നിയമവിരുദ്ധവും യു എസ് ഭരണഘടനാവകാശങ്ങളുടെ ലംഘനവുമാണെന്ന് അവകാശപ്പെട്ടു.
ടിക്ക് ടോക്കിന്റെ യുഎസ് ആസ്തികൾ കൈമാറി ഒരു പുതിയ കമ്പനിയാക്കി മാറ്റുന്നതിനായി വാൾമാർട്ടും ഒറാക്കിൾ കോർപ്പറേഷനുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ബൈറ്റ്ഡാൻസ്. ആഗസ്ത് 14 ന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന് 30 ദിവസത്തെ സാവകാശം നൽകണം എന്ന് കമ്പനി കോടതിയിൽ ആവശ്യപ്പെട്ടു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.