കീവ്: ആക്രമണ സാധ്യത ഒന്നുകൂടി ഉറപ്പിച്ച് യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ നിരന്നു. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു. മാക്സാര്‍ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം ്‌യക്തമാക്കുന്നത്്.
ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള പടകോപ്പുകള്‍ നിരത്തിയിരിക്കുന്നത്. 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ പൗരന്മാരോട് ഉടന്‍ മടങ്ങിയെത്താനും അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രെയ്ന്‍ വിടണമെന്ന നിര്‍ദേശം നല്‍കി. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയിരുന്നു.
യുദ്ധ സാഹചര്യം നിലനില്‍ക്കവേ യുക്രെയ്‌നില്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് യുക്രെയ്ന്‍ സേന ആരോപിച്ചു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയിലാണ് വിമതര്‍ ആക്രമണം നടത്തിയതെന്ന് യുക്രെയ്‌നിലെ സംയുക്ത സൈനിക കമാന്‍ഡന്റ് വ്യക്തമാക്കി. ഷെല്ലാക്രമണമാണ് നടന്നതെന്ന് സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസും വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വിമതര്‍ ഉന്നം വയ്ക്കുന്നതെന്ന് സൈന്യം ആരോപിച്ചു. ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് തിരിച്ചടിക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്നും റഷ്യയാണ് വിഘടനവാദികളെ സഹായിക്കുന്നതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം യുക്രെയ്ന്‍ സൈന്യത്തിന്റെ ആരോപണം റഷ്യ നിഷേധിച്ചു. എന്നാല്‍ സംഘര്‍ഷ മേഖലയിലേക്ക് റഷ്യ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും വിഘടന വാദികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്റെ സൈനിക വിഭാഗം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.