തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ നിയമനം. നഗരസഭാ അധ്യക്ഷന്‍മാര്‍ക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കരാര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എല്‍ഡി ക്ലര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം.
ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം കൃഷ്ണദാസിന്റെ വിശദീകരണം. മുന്‍സിപ്പാലിറ്റികളില്‍ ഉദ്യോഗസ്ഥരുടെ ക്ഷമം ഉള്ളതിനാലാണ് കരാര്‍ വ്യവസ്ഥയിലെ നിയമനം. നിമയനം പൂര്‍ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് വ്യക്തമാക്കി.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തടയുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണാര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത നീക്കം എന്തെന്ന് കാത്തിരിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രീതിയില്‍ അക്കൗണ്ടന്റ് ജനറലിനെ ഇടപെടുത്താനാണ് രാജ് ഭവന്‍ നീക്കം. പക്ഷെ സ്റ്റാഫ് നിയമനം സര്‍ക്കാറ്റിന്റെ നയപരമായ കാര്യം ആയതിനാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ പരിമിതി ഉണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.