ചരിത്രം വഴി മാറി; ചെന്നൈ നഗരത്തെ നയിക്കാന്‍ ദളിത് വനിത

ചരിത്രം വഴി മാറി; ചെന്നൈ നഗരത്തെ നയിക്കാന്‍ ദളിത് വനിത

ചെന്നൈ: ചെന്നൈയെ നയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി വനിതയെത്തുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള കോര്‍പ്പറേഷനാണ് ചെന്നൈ. 1688ല്‍ രൂപീകരിച്ച കോര്‍പ്പറേഷന്റെ ഭരണത്തിന് ഇനി നേതൃത്വം നല്‍കുക ദളിത് വനിതയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പാണു ചെന്നൈ കോര്‍പ്പറേഷനെ സംബന്ധിച്ചു ചരിത്രവിധിയായത്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യവും തുടങ്ങി നിരവധി പ്രമുഖര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞതു ചെന്നൈ മേയര്‍ സ്ഥാനത്തിരുന്ന് തന്നെയാണ്. ബ്രിട്ടന്‍ രാജാവായിരുന്ന ജയിംസ് രണ്ടാമന്റെ ഉത്തരവ് അനുസരിച്ച് 1688ലാണ് മദ്രാസ് കോര്‍പ്പറേഷന്‍ രൂപീകൃതമാവുന്നത്. പിന്നീട് ചെന്നൈയായും വിശാല ചെന്നൈ കോര്‍പ്പറേഷനായും പേരുമാറി.

രാജ്യത്തെ മറ്റു കോര്‍പ്പറേഷനുകളേക്കാള്‍ ഒരുപടി മുന്നിലാണ് റിപ്പണ്‍മാളിക. സിറ്റി ഓഫ് ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ കോര്‍പ്പറേഷന്റെ ഭരണചക്രം തിരിക്കാന്‍ ചരിത്രത്തില്‍ ഇന്നുവരെ ഒരു ദളിത് വ്യക്തിക്കോ വനിതയ്‌ക്കോ ആയിട്ടില്ല. കാലം ചക്രം തിരിഞ്ഞപ്പോള്‍ ഇവ രണ്ടും ഒന്നിച്ചു സംഭവിച്ചു.

കഴിഞ്ഞ ദിവസം നടന്ന നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചെന്നൈ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം പട്ടിക ജാതി വനിതാ സംവരണമായി. ജാതീയത കൊടികുത്തിവാഴുന്ന തമിഴകത്തു വലിയ മുന്നേറ്റമാകും ഇതുണ്ടാക്കുക എന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.