'ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നു; എല്ലാ ചിലവും വഹിക്കും': സാബു എം.ജേക്കബ്

 'ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നു; എല്ലാ ചിലവും വഹിക്കും': സാബു എം.ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുന്നതായി ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ദീപുവിന്റെ കുടുംബത്തിന്റെ എല്ലാ ചിലവും ഇനി പാര്‍ട്ടി ഏറ്റെടുക്കും. കുട്ടികളുടെ പഠനം, രക്ഷകര്‍ത്താക്കളുടെ ചികിത്സ ഇങ്ങനെയെല്ലാം പാര്‍ട്ടി ഏറ്റെടുക്കും. ദീപുവിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സാബു ജേക്കബ് പറഞ്ഞു.

മറ്റ് പാര്‍ട്ടികളെപ്പോലെ രക്തസാക്ഷി മണ്ഡപം പണിയാനോ അതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്താനോ ട്വന്റി 20 ഇല്ല. ദീപുവിന്റെ കുടുംബാംഗങ്ങള്‍ക്ക് അന്ത്യം വരെയും പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്നും സാബു ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് ലൈറ്റ് അണയ്ക്കല്‍ സമരത്തിനിടെയാണ് കിഴക്കമ്പലം സ്വദേശി ദീപു (38)വിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദീപു വൈകാതെ മരിച്ചു. ദീപുവിന്റെ സംസ്‌കാരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതോടെ കോവിഡ് ചട്ടലംഘനത്തിന് സാബു ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎമ്മും കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജനും ആണെന്ന ആരോപണം ട്വന്റി 20 ആവര്‍ത്തിച്ചു. എന്നാല്‍ കരള്‍ രോഗിയായിരുന്നു ദീപുവെന്നാണ് സിപിഎം മറുപടി. ഇതിനെ ട്വന്റി 20യും ദീപുവിന്റെ കുടുംബാംഗങ്ങളും തളളി. ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.